മർകസ്​ നൂറു​ ഗ്രാമങ്ങൾ ഏറ്റെടുക്കുന്നു; അനാഥർക്ക്​ ഒന്നര കോടി രൂപ നൽകി

കുന്ദമംഗലം: മർകസ് നാൽപത്തിയൊന്നാം സ്ഥാപക ദിനത്തി​െൻറ ഭാഗമായി രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾ താമസിക്കുന്ന നൂറു ഗ്രാമങ്ങൾ ഏറ്റെടുക്കുന്ന പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലെ അയ്യായിരം അനാഥർക്ക് നൽകുന്ന വിദ്യാഭ്യാസ ജീവിത ചെലവുകൾക്കുള്ള ഫണ്ടി​െൻറ ഭാഗമായി ഒന്നരക്കോടി രൂപയും വിതരണം ചെയ്തു. പത്തു ലക്ഷം നോട്ട്ബുക്കുകളും വിതരണം ചെയ്തു. നാല് മുഖ്യപദ്ധതികൾ നടപ്പാക്കിയാണ് നൂറ് വില്ലേജുകളെ പുതിയ വെളിച്ചം നൽകി ഏറ്റെടുക്കുന്ന മിഷൻ സ്മാർട്ട് വില്ലേജ് ഉയർത്തിക്കൊണ്ടുവരുന്നത്. ഫലസ്തീൻ ഇന്ത്യ മിഷൻ ഡെപ്യൂട്ടി അംബാസഡർ ഡോ. വാഇൽ ബത്റഹ്കി ഉദ്ഘാടനം ചെയ്തു. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസി​െൻറ ഉപഹാരം അദ്ദേഹം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിച്ചു. പാർശ്വവത്കരിക്കപ്പെട്ട രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റം സാധ്യമാക്കാൻ ക്രിയാത്മകമായി മർകസ് ഇടപെടുമെന്ന് കാന്തപുരം പറഞ്ഞു. മർകസ് വൈസ് പ്രസിഡൻറ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ലോഞ്ചിങ് ചെന്നൈ ജില്ല ജഡ്ജി ജസ്റ്റിസ് സാക്കിർ ഹുസൈൻ നിർവഹിച്ചു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ, വി.പി.എം. ഫൈസി വില്യാപ്പള്ളി, മുഖ്താർ ഹസ്രത്ത്, റിയാസ്, റഷീദ് പുന്നശ്ശേരി എന്നിവർ സംസാരിച്ചു. അബൂബക്കർ സഖാഫി സ്വാഗതവും ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.