ഉദ്യോഗസ്​ഥർക്ക് പരിശീലനം നൽകി

കോഴിക്കോട്: ജില്ലയിലെ ത്രിതല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർക്കും ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കും നാഷനൽ ട്രസ്റ്റ് ആക്ട്, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് പരിശീലനം നൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. സാമൂഹികനീതി ഓഫിസർ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കില ഫാക്കൽറ്റി ഫെബി മാത്യു ക്ലാസെടുത്തു. ഡി.എൽ.എസ്.എ സെക്രട്ടറി സബ്ജഡ്ജി എം.പി. ജയരാജ് ക്ലാസെടുത്തു. ഭിന്നശേഷിക്കാർക്കുള്ള നിരാമയ ഇൻഷൂറൻസ് ഫോറം ചടങ്ങിൽ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.