നിരോധനാജ്ഞ പ്രതിഷേധങ്ങൾക്ക് നേരെയുള്ള അമിതാധികാര പ്രയോഗം ^എസ്.ഐ.ഒ

നിരോധനാജ്ഞ പ്രതിഷേധങ്ങൾക്ക് നേരെയുള്ള അമിതാധികാര പ്രയോഗം -എസ്.ഐ.ഒ കോഴിക്കോട്: കശ്മീരിൽ പൊലീസ്-സംഘ്പരിവാര്‍ ഭീകരാൽ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ തകർക്കാനുള്ള പൊലീസി​െൻറ ശ്രമമാണ് കോഴിക്കോട് പ്രഖ്യാപിച്ച നിരോധനാജ്ഞ എന്ന് എസ്.ഐ.ഒ ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. കോഴിക്കോട് കേന്ദ്രീകരിച്ച് നടന്ന പ്രക്ഷോഭങ്ങൾ മോദി സർക്കാറിനും ആർ.എസ്.എസിനും എതിരായ പ്രതിഷേധങ്ങൾ കൂടിയായിരുന്നു. ഇതിനെ ഇല്ലാതാക്കി ആർ.എസ്.എസ് അജണ്ട നടപ്പാക്കാനും ജനകീയ പ്രക്ഷോഭത്തിനെ വർഗീയമായി ചിത്രീകരിക്കാനുമാണ് െപാലീസ് ശ്രമിക്കുന്നത്. പ്രക്ഷോഭകര്‍ക്ക് നേരെയുള്ള വ്യാപകമായ അറസ്റ്റും നിരോധനാജ്ഞയും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ഗുണകരമാവുകയാണ്. നിരോധനാജ്ഞ പോലുള്ള അമിതാധികാര പ്രയോഗത്തില്‍നിന്ന് ഭരണകൂടം പിന്മാറണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.