'പടക്കങ്ങൾക്ക് വില വർധിച്ചു'

കോഴിക്കോട്: പടക്ക വിപണിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വില വർധിച്ചുവെന്ന് ഫയർ വർക്ക് ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.കെ. ബാലൻ അറിയിച്ചു. നികുതി കുറച്ചിട്ടും പടക്കങ്ങൾക്ക് അധികവില ഈടാക്കി എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നിലവിൽ വരുന്നതിനു മുമ്പ് സെസ്, വാറ്റ് എന്നിവ ഉൾപ്പെടെ പടക്കങ്ങൾക്ക് 14.5 ശതമാനം നികുതിയായിരുന്നു നിലവിലുണ്ടായിരുന്നത്. അത് പിന്നീട് ജി.എസ്.ടി കൗൺസിൽ 28 ശതമാനമാക്കി ഉയർത്തിയതിനെ തുടർന്ന് പടക്ക വ്യാപാരികൾ ഡൽഹിയിൽ നടത്തിയ സമരത്തി​െൻറ ഫലമായി 18 ശതമാനമാക്കുകയായിരുന്നു. കടുത്ത മത്സരം കാരണമാണ് ഏകീകൃത വില പടക്ക വിപണിയിൽ ഇല്ലാതിരിക്കാൻ കാരണമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.