ജനകീയ സമരങ്ങളോടുള്ള അസഹിഷ്ണുത അവസാനിപ്പിക്കണം -സോളിഡാരിറ്റി

കോഴിക്കോട്‌: കശ്മീരിൽ കൊലെചയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താലി​െൻറ പേരിൽ മുസ്ലിം യുവാക്കളെ അന്യായമായി അറസ്റ്റു ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി കോഴിക്കോട് ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജനകീയ ഹർത്താലിൽ മത രാഷ്ട്രീയത്തിനതീതമായി എല്ലാ രാഷ്ട്രീയ പാർട്ടിയിലും മതസംഘടനയിലും ഉൾപ്പെട്ടവർ പങ്കെടുത്തിട്ടുണ്ട്. അക്രമസംഭവങ്ങളുടെ പേരിൽ വ്യാപകമായി യുവാക്കളെ തീവ്രവാദമുദ്ര ചാർത്തിയും മതസ്പർധ വിരുദ്ധ ചട്ടപ്രകാരവും കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്. കേരളത്തിൽ പല ഹർത്താലുകളിലും നിലവിലുണ്ടായതി​െൻറ പതിൻമടങ്ങ് അക്രമ സംഭവങ്ങളുണ്ടാവാറുണ്ട്. ഹർത്താലി​െൻറ പേരിലുള്ള അക്രമ സംഭവങ്ങൾ നീതീകരിക്കാനാവില്ല. അന്യായമായി മുസ്ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് വ്യാപകമായി അറസ്റ്റു ചെയ്യുന്ന നടപടി മതനിരപേക്ഷ സർക്കാർ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. കെ. അഷ്കറലി, സിറാജുദ്ദീൻ ഇബ്നു ഹംസ, നൂഹ് ചേളന്നൂർ, സദ്റുദ്ദീൻ പുല്ലാളൂർ, ശഫീഖ് ഓമശ്ശേരി, ഒ.കെ. ഫൈറൂസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.