ഐ.എസ്.എം വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിക്ക് തുടക്കം

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വെളിച്ചം ആറാംഘട്ട അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിക്ക് കോഴിക്കോട് തുടക്കമായി. ജൂണ്‍ 20വരെ രണ്ടുമാസം നീളുന്ന വിപുലമായ പദ്ധതിയാണിത്. വെളിച്ചം പദ്ധതിയുടെ പ്രഖ്യാപനം കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി നിര്‍വഹിച്ചു. ഐ.എസ്.എം ഓര്‍ഗനൈസിങ് സെക്രട്ടറി പി.കെ. സക്കരിയ്യ സ്വലാഹി അധ്യക്ഷത വഹിച്ചു. പഠന പദ്ധതിയുടെ പുസ്തക പ്രകാശനം അബ്ദുല്ലക്കോയ മദനി നിര്‍വഹിച്ചു. ഐ.എസ്.എം വൈസ് പ്രസിഡൻറ് നിസാര്‍ ഒളവണ്ണ, കെ.എന്‍.എം ജില്ല പ്രസിഡൻറ് വി.കെ. ബാവ, വെളിച്ചം ജന. കണ്‍വീനര്‍ കെ.എം.എ. അസീസ്, സെക്രട്ടറി ശബീര്‍ കൊടിയത്തൂര്‍, റഹ്മത്തുല്ല സ്വലാഹി പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.