അപ്രഖ്യാപിത ഹർത്താൽ: അറസ്​റ്റിലായത്​ 54 പേർ

കോഴിക്കോട്: തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 54 പേർ അറസ്റ്റിലായി. ഇതിൽ 42പേർ സിറ്റി പരിധിയിലും 12പേർ റൂറൽ പരിധിയിലും ഉള്ളവരാണ്. നിരവധിപേർ കസ്റ്റഡിയിലുമുണ്ട്. സിറ്റിയിൽ 125 പേർക്കെതിരെയും റൂറലിൽ 150 പേർക്കെതിരെയും ഉൾപ്പെടെ 275 പേർക്കെതിരെയാണ് അക്രമം, വാഹനങ്ങൾ തടയൽ, കടകളടപ്പിക്കൽ, പൊലീസി‍​െൻറ കൃത്യവിലോപം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. അനുമതിയില്ലാതെ പ്രകടനം നടത്തിയതി​െൻറ പേരിൽ വിവിധ സ്റ്റേഷനുകളിൽ കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ േവറെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ചിലർെക്കതിരെ വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ഹർത്താലിന് വാട്സ്ആപ് വഴി പ്രചാരണം നടത്തിയവരുടെ വിവരങ്ങളും വർഗീയ-തീവ്രവാദ സ്വഭാവമുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും സൈബർ സെല്ലി​െൻറ നേതൃത്വത്തിൽ അന്വേഷണവും പുരോഗമിക്കുകയാണ്. െഎ.ടി ആക്ട് പ്രകാരമാണ് ഇത്തരക്കാർക്കെതിരെ കേസെടുക്കുക. പ്രായപൂർത്തിയാവാത്തവരും വാട്സ്ആപ് വഴി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ രക്ഷിതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കേസിൽപ്പെട്ടവർക്ക് പൊലീസ് ക്ലിയറൻസ് ലഭിക്കാത്ത തരത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മാവൂർ, കുന്ദമംഗലം, ഫറോക്ക്, മാറാട്, വടകര, ചോമ്പാൽ പൊലീസ് സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ െചയ്തത്. ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ തടയുകയും കടകളടപ്പിക്കുകയും ചെയ്ത പ്രവാസികളടക്കമുള്ളവരും ഭീതിയിലാണ്. പൊലീസ് കേസ് വന്നാൽ വിദേശത്തേക്ക് പോകുന്നതുതന്നെ തടസ്സപ്പെേട്ടക്കുമോ എന്നാണ് ഇവരുടെ പേടി. അക്രമവും മറ്റുമുണ്ടായ പ്രദേശങ്ങളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഹർത്താൽ ദിനത്തിൽ െകാടുവള്ളി, മാത്തോട്ടം, അരക്കിണർ, പരപ്പൻപൊയിൽ, വടകര തുടങ്ങിയ സ്ഥലങ്ങളിലാണ് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് െചയ്തിരുന്നത്. ഹർത്താലിനു പിന്നാലെ അക്രമമുണ്ടായേക്കുമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതിനാൽ തീരമേഖലയിലടക്കം മുഴുവൻ സമയവും പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. നിരോധനാജ്ഞ നിലവിൽ വന്നതോടെ സിറ്റി പരിധിയിലെ രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും വിവിധ പരിപാടികൾക്ക് പൊലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഹർത്താലി​െൻറ തുടർച്ചയായി ജില്ലയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കലക്ടറേറ്റിൽ സുരക്ഷ അവലോകന യോഗം ചേർന്നു. ജില്ല കലക്ടർ യു.വി. ജോസ്, സബ് കലക്ടർ വി. വിഘ്നേശ്വരി, സിറ്റി ജില്ല െപാലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാർ എന്നിവർ പങ്കെടുത്തു. inner box..... തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ അബ്ദുല്ല അറിയിച്ചു. വാട്സ്ആപ്, േഫസ്ബുക് വഴി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാൻ സൈബർ െസല്ലിന് നിർദേശം നൽകിയിട്ടുണ്ട്. വർഗീയ വിേദ്വഷമോ പരിഭ്രാന്തിയോ പരത്തുന്ന രീതിയിൽ ടെക്സ്റ്റ്, ഒാഡിയോ, വീഡിയോ മെസേജുകൾ സമൂഹ മാധ്യമ ഗ്രൂപ്പുകൾ വഴിയോ പ്രൊഫൈലുകൾ വഴിയോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്ക്രീൻ ഷോട്ട് 9497976009 എന്ന മൊബൈൽ നമ്പറിലേക്ക് അയക്കണമെന്ന് സൈബർ സെൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.