കോഴിക്കോട്: സംഘ്പരിവാർ നരാധമന്മാരുടെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ജമ്മു കശ്മീർ ബാലികയുടെ കൊലപാതകം മോദി ഭരണത്തിൻ കീഴിൽ നിരന്തരമായി ലംഘിക്കപ്പെടുന്ന മതേതരത്വത്തിെൻറയും സഹിഷ്ണുതയുടെയും നിഷേധത്തിെൻറ ആവർത്തനമാണെന്നും ജനകീയ ഐക്യം ഉയർന്നുവരണമെന്നും കുറ്റവാളികളെ മുഴുവൻ നിയമത്തിനു മുന്നിലെത്തിച്ച് അർഹമായ ശിക്ഷ നൽകണമെന്നും സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളുടെയും ജില്ല പ്രസിഡൻറ് ജനറൽ സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് എ. ഫസലുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഡോ. വി. കുഞ്ഞാലി ചർച്ച ഉദ്ഘാടനം ചെയ്തു. സി. ശ്യാം സുന്ദർ, പി.പി. മുഹമ്മദ് കുട്ടി, കെ.കെ. അബ്ദുറഹിമാൻ, കെ.കെ. നഹ, എം. ആലി, ഇ. അബൂബക്കർ ഹാജി, എം. കുഞ്ഞമ്മദ് പുഞ്ചാവി, ജെ. സുബൈർ, എ.എ. അബ്ദുറഹിമാൻ, എം. കുഞ്ഞുമുഹമ്മദ്, പി. ബീരാൻ കുട്ടി, എം. ഹബീബ് മുഹമ്മദ്, പി.പി. ഇബ്രാഹീം, ആർ.എസ്. മുഹമ്മദ് മോൻ, വി. അസൈനാർ ഹാജി, സി. മമ്മി, പി.പി. മഹ്മൂദ്, ഒ.പി. മൊയ്തു, അഹമ്മദ് മാണിയൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.