അത്​ലറ്റിക്സ് കോച്ചിങ്​ ക്യാമ്പ് നാളെ മുതൽ

കോഴിക്കോട്: ജില്ല സ്പോർട്സ് കൗൺസിൽ, അത്ലറ്റിക്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സമ്മർ കോച്ചിങ് ക്യാമ്പ് സ്കൂൾ ഗ്രൗണ്ടിൽ വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കായിക താരങ്ങൾ രാവിലെ ഏഴു മണിക്ക് പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ എത്തണമെന്ന് ജില്ല അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി വി.കെ. തങ്കച്ചൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.