എം.ജി.എം കാമ്പയിന് തുടക്കം

കോഴിക്കോട്: രാജ്യത്ത് പെൺകുട്ടികൾക്ക് നിർഭയത്വത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യം ഭയാനകമാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. മുസ്ലിം ഗേൾസ് വിമൻസ് മൂവ്മ​െൻറ് (എം.ജി.എം) സംഘടിപ്പിക്കുന്ന 'ആസിഫ: വംശീയ ഉന്മൂലനത്തി​െൻറ ഇര' കാമ്പയിനി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എം.ജി.എം സംസ്ഥാന പ്രസിഡൻറ് സുഹ്റ മമ്പാട് അധ്യക്ഷത വഹിച്ചു. കെ.എൻ.എം സെക്രട്ടറിമാരായ പാലത്ത് അബ്ദുറഹിമാൻ മദനി, ഡോ. സുൽഫിക്കർ അലി, ഐ.എസ്.എം വൈസ് പ്രസിഡൻറ് നിസാർ ഒളവണ്ണ, എം.ജി.എം ജനറൽ സെക്രട്ടറി ഷമീമ ഇസ്ലാഹിയ്യ, വഖഫ് ബോർഡ് അംഗം അഡ്വ. ഫാത്തിമ റോഷ്ന, പ്രഫ. ഒ.ജെ. ചിന്നമ്മ, അഡ്വ. ഫാത്തിമ തഹ്ലിയ്യ, ജമീല എടവണ്ണ, ആമിന അൻവാരിയ്യ, സൽമ, സഫിയ പാലത്ത്, കെ.ഐ. ഫാത്തിമാബി, സൈനബ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.