മന്ത്രിസഭ വാർഷികം: പ്രദർശന, വിപണന മേള ബീച്ചിൽ

കോഴിക്കോട്: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പി​െൻറ നേതൃത്വത്തിൽ മേയ് 10 മുതൽ 16 വരെ കോഴിക്കോട് ബീച്ചിൽ ഉൽപന്ന പ്രദർശന– വിപണന മേള നടക്കും. കുടുംബശ്രീ, ആരോഗ്യം, കൃഷി, ഫിഷറീസ്, പി.ആർ.ഡി, എസ്.സി-എസ്.ടി, കയർ, ടൂറിസം, വ്യവസായം, ഖാദി, ആർട്ടിസാൻസ്, എക്സൈസ്, വനം, ആർക്കിയോളജി, സിവിൽ സപ്ലൈസ്, പിന്നാക്ക വികസന കോർപറേഷൻ, കെ.എസ്.ഇ.ബി, അനെർട്ട്, കിർത്താഡ്സ് ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുടെ നൂറിലധികം സ്റ്റാളുകൾ മേളയിൽ ഒരുക്കും. 40 സ്റ്റാളുകളുടെ ചുമതല കുടുംബശ്രീക്കാണ്. വിവിധ വകുപ്പുകൾക്കൊപ്പം ആരോഗ്യരംഗത്തെ നേർക്കാഴ്ചകളുമായി കോഴിക്കോട് മെഡിക്കൽ കോളജി​െൻറ നാലു സ്റ്റാളുകളും എക്സൈസ് വകുപ്പി​െൻറ എട്ട് സ്റ്റാളുകളും വനിത വികസന കോർപറേഷ​െൻറ നാലു സ്റ്റാളുകളും പ്രദർശനത്തിൽ ഉണ്ടാകും. നാടൻ ഭക്ഷണങ്ങളുടെ വൈവിധ്യമൊരുക്കി ഫുഡ് കോർട്ടും അറിവി​െൻറ വാതായനങ്ങൾ തുറന്ന് ബുക്ക് മാർക്കി​െൻറ പുസ്തക സ്റ്റാളും മേളയിലുണ്ടാകും. ത്രിവേണിയുടെ സ്കൂൾ ബസാറും മേളയുടെ ഭാഗമാകും. ചെറുകിട നാടൻ ഉൽപന്നങ്ങളുമായി സഹകരണ സംഘങ്ങളും സ്റ്റാളുകൾ ഒരുക്കും. ഏഴ് ദിവസവും വികസന സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിക്കും. വാർഷികാഘോഷ പരിപാടികളുടെ തയാറെടുപ്പുകൾ സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എ, ജില്ല കലക്ടർ യു.വി. ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.