കൂരാച്ചുണ്ട് മലയോരം ഫേസ്ബുക്ക് കൂട്ടായ്മ അവാർഡുകൾ പ്രഖ്യാപിച്ചു

കോഴിക്കോട്: കൂരാച്ചുണ്ട് മലയോരം ഫേസ്ബുക്ക് കൂട്ടായ്മ ഏർപ്പെടുത്തിയ അവാർഡ് ഇറാഖിൽ തീവ്രവാദികളുടെ പിടിയിൽനിന്ന് മോചിപ്പിക്കപ്പെട്ട മലയാളി നഴ്സ് മെറീന ജോസിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂട്ടായ്മയുടെ മാധ്യമപ്രവർത്തക അവാർഡിന് കൈരളി ടി.വിയുടെ മലബാർ ചീഫ് പി.വി. കുട്ടൻ, പ്രാദേശിക വാർത്ത റിപ്പോർട്ടിങ് അവാർഡിന് മാതൃഭൂമിയുടെ കക്കയം പ്രാദേശിക റിപ്പോർട്ടർ പി. ബിജു, ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തക അവാർഡിന് ഡോ. ഇബ്രാഹിം കുട്ടി എന്നിവരും അർഹരായി. 'േടക് ഓഫ്' എന്ന ചിത്രത്തിന് ആധാരമായ യഥാർഥ സംഭവത്തിെല നായികയായ മെറീനയോട് സിനിമയുടെ പ്രവർത്തകർ കാണിച്ച അവഗണനയിൽ പ്രതിഷേധിച്ചാണ് അവർക്ക് പുരസ്കാരം നൽകുന്നത്. മെറീനക്ക് 50,000 രൂപയും പി.വി. കുട്ടന് 10,000 രൂപയുമാണ് അവാർഡ് തുക. 6500 അംഗങ്ങളാണ് ഫേസ്ബുക്ക് കൂട്ടായ്മയിലുള്ളത്. ഏപ്രിൽ 26ന് വൈകീട്ട് അഞ്ചിന് കൂരാച്ചുണ്ടിൽ നടക്കുന്ന ചടങ്ങിൽ പി.ടി. കുഞ്ഞിമുഹമ്മദ് അവാർഡ് സമർപ്പണം നടത്തും. കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്, മൂസ എരവത്ത്, ഇ.ടി. നിഥിൻ, പ്രജീഷ് ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.