സ്​കൂളുകളിൽ ​െഎ.ടി കോഒാഡിനേറ്റർമാരായി കമ്പ്യൂട്ടർ അധ്യാപകരെ നിയമിക്കണം

കോഴിക്കോട്: വിദ്യാലയങ്ങളിൽ പി.ടി.എ സഹായത്തോടെ കമ്പ്യൂട്ടർ അധ്യാപകരായി ജോലിചെയ്യുന്നവരെ െഎ.ടി അറ്റ് സ്കൂളി​െൻറ കീഴിൽ െഎ.ടി കോഒാഡിനേറ്റർമാരായി നിയമിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ആഭിമുഖ്യത്തിൽ നടന്ന കമ്പ്യൂട്ടർ ടീച്ചേഴ്സ് ഉത്തര മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. െഎ.ടി പഠനം കാര്യക്ഷമമാക്കുന്നതി​െൻറ ഭാഗമായി അവധിക്കാല പരിശീലനത്തിൽ കമ്പ്യൂട്ടർ അധ്യാപകരെയും ഉൾപ്പെടുത്തുക, െഎ.ടിക്ക് പീരിയഡ് അനുവദിക്കുക, കമ്പ്യൂട്ടർ ടീച്ചേഴ്സിന് സർക്കാർ ഒാണറേറിയം നൽകുക എന്നീ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. ജില്ല പ്രസിഡൻറ് എൻ. ശ്യാംകുമാറി​െൻറ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പറമ്പാട്ട് സുധാകരൻ, പി.കെ. അജിത് കുമാർ, ഇ. പ്രദീപ് കുമാർ, ടി. അശോക് കുമാർ, പി.കെ. അരവിന്ദൻ, ഷാജു വി. കൃഷ്ണൻ, എൻ. ബഷീർ, ടി.കെ. സരിത, െഎ. സാബിറ, കെ.ഒ. രാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.