ഫാഷിസത്തിനെതിരെ ഉയരേണ്ടത് മതേതര മതില്‍ -ജംഇയ്യതുല്‍ മുഅല്ലിമീന്‍ കോഴിക്കോട്: രാജ്യത്തിന് ഭീഷണിയായി ഉയര്‍ന്നുവരുന്ന ഫാഷിസത്തിനെതിരെ മതേതര മതില്‍ ശക്തിപ്പെടുത്തണമെന്നും കഠ്വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം ഉൾപ്പെടെയുള്ള വിഷയങ്ങള്‍ വര്‍ഗീയമാക്കി മാറ്റാനുള്ള ശ്രമം ചെറുത്തുതോല്‍പിക്കണമെന്നും കോഴിക്കോട് ജില്ല ജംഇയ്യതുല്‍ മുഅല്ലിമീന്‍ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ അന്വേഷണ സംവിധാനങ്ങളേയും കോടതികളേയും വരെ സ്വാധീനിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ചുനിന്ന് പ്രതിരോധിക്കണം. നാലു ദിവസമായി നടന്നുവന്ന പരിപാടികൾ പൊതുസമ്മേളനത്തോടെ സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. പുറങ്ങ് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എ.പി.പി തങ്ങള്‍, കെ.ടി. ഹുസൈന്‍കുട്ടി, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി, മുസ്തഫ മാസ്റ്റര്‍, എം.എ. ചേളാരി, ഒ.പി. അശ്‌റഫ്, അബു ഹാജി രാമനാട്ടുകര, സലാം ഫൈസി മുക്കം, റശീദ് ഫൈസി വെള്ളായിക്കോട്, അബ്ബാസ് ദാരിമി, ടി.പി. സുബൈര്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ഫൈസി സ്വാഗതവും ബാവ ഹാജി പൂവാട്ടുപറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.