ഏകസ്വരം അടിച്ചേല്‍പിക്കാന്‍ ശ്രമം ^ജംഇയ്യതുല്‍ മുഅല്ലിമീന്‍

ഏകസ്വരം അടിച്ചേല്‍പിക്കാന്‍ ശ്രമം -ജംഇയ്യതുല്‍ മുഅല്ലിമീന്‍ കോഴിക്കോട്: ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്ന നാനാത്വത്തില്‍ ഏകത്വത്തെ തകര്‍ത്ത് ബഹുസ്വരതക്ക് മേല്‍ ഏകസ്വരം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ മാധ്യമ രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വരണമെന്ന് ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പരസ്പരം പഴിചാരി ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചണിനിരക്കാന്‍ സമയം അതിക്രമിച്ചു എന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ടി.വി. അബ്ദുസ്സമദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് സമദാനി സുവനീര്‍ പ്രകാശനം ചെയ്തു. കൊയപ്പത്തൊടി മുഹമ്മദലി ഏറ്റുവാങ്ങി. സാലിം ഫൈസി കൊളത്തൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.