ഐക്യദാർഢ്യവുമായി രാഷ്​ട്രീയപാർട്ടികളും സന്നദ്ധ സംഘടനകളും രംഗത്ത്

ഗൂഡല്ലൂർ: കശ്മീർ കഠ്വയിലെ കുഞ്ഞു പെൺകുട്ടിയെ ക്രൂരമായി കൂട്ടമാനഭംഗപ്പെടുത്തി കൊന്നുകളഞ്ഞ സംഭവത്തിൽ പ്രതികൾക്കെതിരെ കടുത്ത നടപടിയും കുടുംബത്തിന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ശനിയാഴ്ച വൈകീട്ട് ദേവർഷോലയിലും പന്തല്ലൂരിലും സി.പി.എം, ഡി.വൈ.എഫ്.ഐ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും അനുശോചന യോഗവും നടന്നു. എം.ആർ. സുരേഷ്, രമേഷ് എന്നിവർ നേതൃത്വം വഹിച്ചു. കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴിന് മെഴുകുതിരി കൊളുത്തി മൗനജാഥ നടത്തും. ഗൂഡല്ലൂർ ചുങ്കത്ത് നിന്നാരംഭിക്കുന്ന മൗനജാഥ രാജഗോപാലപുരം വഴി ഗാന്ധി മൈതാനിയിൽ എത്തിച്ചേരും. തുടർന്ന് അനുശോചന യോഗം നടക്കും. ഭൂസമര റാലി: കോൺഗ്രസുക്കാർക്കെതിരെ കേസെടുത്തു ഗൂഡല്ലൂർ: കഴിഞ്ഞദിവസം ഗൂഡല്ലൂരിൽ കോൺഗ്രസ് നടത്തിയ ഭൂസമര പ്രതിഷേധ റാലി നടത്തിയതിനെതിരെ ഗൂഡല്ലൂരിലും നെലാക്കോട്ടയിലും പൊലീസ് കേസെടുത്തു. ഗൂഡല്ലൂരിൽ കോൺഗ്രസ് സംസ്ഥാന പ്രവർത്തക സമിതിയംഗം കോശി ബേബിയുടെ പേരിലും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസ്. സമരത്തി​െൻറ ഭാഗമായി യൂത്ത് കോൺഗ്രസ് നടത്തിയ ഇരുചക്ര റാലിയിൽ പങ്കെടുത്തവർക്കെതിരെ നെലാക്കോട്ടയിലും കേസ് രജിസ്റ്റർ ചെയ്തു. മുഹമ്മദലി, ഇണ്ണിക്കമ്മു, നൗഷാദ്, ഷംസുദ്ദീൻ എന്നിവരുടെ പേരിലാണ് കേസ്. ഒരു മേഖലയുടെ പ്രധാന പ്രശ്നമായ ഭൂമിയുടെ കൈവശവകാശത്തെ അനുവദിച്ച് കിട്ടാൻവേണ്ടി നടത്തിയ പ്രതിഷേധ പ്രകടനത്തെയും പൊതുയോഗത്തെയും അംഗീകരിക്കാതെ സംസ്ഥാന സർക്കാർ പൊലീസിക്കൊണ്ട് കേസെടുപ്പിച്ച് ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതുകൊെണ്ടാന്നും കോൺഗ്രസ് പ്രവർത്തകർ ഭയപ്പെടിെല്ലന്ന് കോശി ബേബി പറഞ്ഞു. ഭൂസമരം ശക്തമായി തുടരും. കള്ളക്കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഗൂഡല്ലൂർ സ്റ്റേഷനുമുന്നിൽ ധർണ നടത്താനും പാർട്ടി തീരുമാനിച്ചതായി കോശി ബേബി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.