ബി.ജെ.പി മന്ത്രിമാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം ഇരക്കൊപ്പം: യൂത്ത്‌ ലീഗ് പ്രതിഷേധ റാലി നടത്തി

കോഴിക്കോട്: ജമ്മുവിലെ കഠ്വ ഗ്രാമത്തിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റി ദേശീയപതാകയേന്തി റാലി നടത്തി. ജമ്മുവിലെ നാടോടിസംഘത്തില്‍പെട്ട പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന നരാധമന്മാര്‍ക്കുവേണ്ടി പരസ്യമായി രംഗത്തുവന്ന ബി.ജെ.പി മന്ത്രിമാരെയും ജനപ്രതിനിധികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ വിശ്രമമില്ല. കൊച്ചുപെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ കഴുകന്മാര്‍ക്ക് കാവലിരിക്കുന്ന പ്രധാനമന്ത്രി ഏറ്റവും വലിയ അധമനാണെന്നും റാലി പ്രഖ്യാപിച്ചു. അരയിടത്തുപാലത്തുനിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി മുതലക്കുളം മൈതാനിയില്‍ സമാപിച്ചു. സമാപന സമ്മേളനം മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. യൂത്ത്‌ ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. എം.കെ. മുനീർ, സാബിര്‍ എസ്. ഗഫാർ, ജനറല്‍ സെക്രട്ടറി സി.കെ. സുബൈർ, എം.എ. റസാഖ് മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. യൂത്ത്‌ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ. സമദ് നന്ദിയും പറഞ്ഞു. യൂത്ത്‌ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഫൈസല്‍ ബാഫഖി തങ്ങൾ, പി. ഇസ്മായിൽ, സെക്രട്ടറിമാരായ മുജീബ് കാടേരി, പി.ജി. മുഹമ്മദ്, ആഷിക് ചെലവൂർ, പി.പി. അന്‍വര്‍ സാദത്ത്, വി.കെ. ഫൈസൽ ബാബു, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, യൂത്ത്‌ ലീഗ് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂർ, ജനറല്‍ സെക്രട്ടറി കെ.കെ. നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.