കോഴിക്കോട്: കേരള സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി കോഴ്സുകളിലേക്ക് . ഒരാൾക്ക് ഒരുസമയം രണ്ട് കോഴ്സുകൾക്ക് അപേക്ഷിക്കാം. 2500 രൂപ വീതമാണ് ഫീസ്. ഞായറാഴ്ചകളിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാണ് ക്ലാസ് നടക്കുക. കോഴ്സ് കാലാവധി ആറു മാസം (60 മണിക്കൂർ). 17 വയസ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എട്ടാം തരം പാസാകണം. ഫോൺ: 8089644478, 8943461233. എട്ടു വയസ്സുകാരിയുടെ കൊല: മന്ത്രിമാരെ അറസ്റ്റ് ചെയ്യണം -െഎ.എൻ.എൽ കോഴിക്കോട്: കാശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പിന്തുണക്കുകയും രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത മന്ത്രിമാരെ അറസ്റ്റ്ചെയ്യണമെന്ന് െഎ.എൻ.എൽ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബഷീർ ബഡേരി അധ്യക്ഷത വഹിച്ചു. സി.പി. നാസർകോയ തങ്ങൾ, കോതൂർ മുഹമ്മദ് മാസ്റ്റർ, സി.എച്ച്. മുസ്തഫ, നെല്ലിയോട്ട് കുഞ്ഞമ്മത്, ആലിക്കുട്ടി മാസ്റ്റർ, കെ.െക. മുഹമ്മദ്, അസീസ് പൊയിലിൽ, പി.എൻ.പി. അബ്ദുല്ല, ഹംസ മുക്കോലക്കൽ, സീതിക്കുട്ടി മാസ്റ്റർ, ടി.കെ. നാസർ, ബാവ മാസ്റ്റർ, പാലക്കണ്ടി അഷ്റഫ് ഹാജി, സി. അബ്ദുൽ റഹീം, കുഞ്ഞാതു, ഹംസ ഹാജി ഒാർക്കാേട്ടരി, ഒ.പി. അബ്ദുറഹ്മാൻ, ഒ.പി. സലീം എന്നിവർ സംസാരിച്ചു. ഷർമത് ഖാൻ സ്വാഗതവും മഹ്ബൂബ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.