ഡോക്ടർമാരുടെ സമരം തുടരുന്നു

കോഴിക്കോട്: കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷ​െൻറ (കെ.ജി.എം.ഒ.എ) േനതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന ഡോക്ടർമാരുടെ സമരം ജില്ലയിലും തുടരുന്നു. ഒ.പി പ്രവർത്തിക്കാത്തതിനെ തുടർന്ന് ശനിയാഴ്ച ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറവായിരുന്നു. ഡോക്ടർമാരുടെ സമരത്തെക്കുറിച്ച് ആളുകൾ അറിഞ്ഞതിനെ തുടർന്നാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജില്ല-താലൂക്ക്-ജനറൽ ആശുപത്രികളിലും തിരക്ക് കുറഞ്ഞത്. അത്യാഹിത വിഭാഗത്തിൽ മാത്രമാണ് ശനിയാഴ്ചയും രോഗികളെ പരിശോധിച്ചത്. ഇതിൽ വളരെ ഗുരുതരമായ രോഗികളെ മാത്രമാണ് കിടത്തിച്ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു ശതമാനം ആളുകളെ മാത്രമാണ് അഡ്മിറ്റാക്കിയതെന്ന് സമരത്തിന് നേതൃത്വം നൽകിയവർ പറയുന്നു. അടുത്ത ദിവസങ്ങളിൽ ഇതിനിയും കുറയും. സമരം ശക്തമാക്കുന്നതി​െൻറ ഭാഗമായി ഏപ്രിൽ 18ഓടെ വളരെ കുറച്ച് രോഗികളേ ആശുപത്രികളിൽ ചികിത്സയിലുണ്ടാവൂവെന്നും സമരക്കാർ മുന്നറിയിപ്പു നൽകി. എന്നാൽ, ഒപ്പിടാതെ സമരത്തിൽ പങ്കെടുത്ത ഡോക്ടർമാർ ശനിയാഴ്ചയും അത്യാഹിത വിഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോ. സുനിൽകുമാർ പറഞ്ഞു. ആവശ്യത്തിന് ഡോക്ടർമാെരയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒ.പി ആരംഭിച്ചതിൽ പ്രതിഷേധിച്ചാണ് കെ.ജി.എം.ഒ.എ വെള്ളിയാഴ്ച മുതൽ സമരത്തിനിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.