ഹജ്ജ് പരിശീലന ക്ലാസി​െൻറ സംസ്ഥാനതല ഉദ്ഘാടനം

എകരൂല്‍: പരിശുദ്ധ ഹജ്ജ് കർമം ഇസ്ലാമി​െൻറ സമത്വത്തി​െൻറയും സഹിഷ്ണുതയുടെയും സന്ദേശമാണ് നല്‍കുന്നതെന്ന് പുരുഷന്‍ കടലുണ്ടി എം.എൽ.എ. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈവര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസി​െൻറ സംസ്ഥാനതല പരിപാടി പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുന്നാസര്‍ സഖാഫി പ്രാർഥന നടത്തി. അബ്ദുസബൂര്‍ ബാഹസന്‍ അവേലം ഹജ്ജ് സന്ദേശം നല്‍കി. എം.കെ. മുഹമ്മദലി, നാസര്‍ ഫൈസി കൂടത്തായി, എം.ടി. അബ്ദുസമദ് സുല്ലമി, ഇ.ടി. ബിനോയ്, നജീബ് കാന്തപുരം, കെ. ഉസ്മാൻ‍, എ.കെ. ഗോപാലൻ, ഇംതിയാസ്, എൻ.പി. ഷാജഹാന്‍, ഷാനവാസ് കുറുമ്പൊയിൽ, കെ.പി. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. അബ്ദുറഹിമാന്‍ സ്വാഗതവും കെ.സി. അബ്ദുല്‍ വഹാബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.