ബാണാസുര ദുരന്തത്തിന് ഒരാണ്ട് തികയുംമുമ്പെ അനധികൃത മീൻപിടിത്തവും നായാട്ടും വീണ്ടും സജീവമാവുന്നു

കഴിഞ്ഞദിവസം രാത്രിയിൽ മൂന്നംഗ സംഘത്തി​െൻറ തോണി മറിഞ്ഞ് അപകടമുണ്ടായി പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഫയലിലുറങ്ങുന്നു p3 lead പടിഞ്ഞാറത്തറ: അനധികൃത മീൻപിടിത്തത്തിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലുപേർ മരിച്ച ദുരന്തം കഴിഞ്ഞ് ഒരാണ്ട് പൂർത്തിയാവും മുെമ്പ ബാണാസുര ഡാമിനോട് ചേർന്ന വനത്തിൽ നായാട്ടും അനധികൃത മീൻപിടിത്തവും സജീവമാകുന്നു. അപകടം നടന്ന അതേ സ്ഥലത്താണ് രാത്രി സമയങ്ങളിൽ കൊട്ടത്തോണിയിൽ സഞ്ചാരവും മീൻപിടുത്തവും വ്യാപകമായിരിക്കുന്നത്. പ്രദേശവാസികളായ ചിലരും പുറത്തുനിന്ന് എത്തുന്ന സംഘവുമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം രാത്രിയിൽ കൊട്ടത്തോണിയിൽ വേട്ടക്കിറങ്ങിയ മൂന്നംഗ സംഘം തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. 2017 ജൂലൈ 16നാണ് ബാണാസുര സാഗർ ഡാം റിസർേവായറിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടാകുന്നത്. മീൻ പിടിക്കാനിറങ്ങിയ നാലുപേർ കൊട്ടത്തോണി മറിഞ്ഞ് മുങ്ങി മരിക്കുകയായിരുന്നു. ഇതേ സ്ഥലത്താണ് ആളുകൾ ഇപ്പോഴും മീൻ പിടിക്കാനിറങ്ങുന്നത്. കരയിൽ അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്തും രാത്രിയിൽ ട​െൻറ് കെട്ടി താമസിച്ചുമാണ് മീൻപിടിത്തം. മുമ്പത്തേതിലും അപകടസാധ്യത നിലനിൽക്കെയാണ് അനധികൃത മീൻപിടിത്തം വീണ്ടും സജീവമായിരിക്കുന്നത്. പഴയ തരിയോട് പൊലീസ് സ്റ്റേഷൻ നിലനിന്ന സ്ഥലത്തോടു ചേർന്ന് നിരവധി അടുപ്പുകൾ കൂട്ടിയിട്ടുണ്ട്. മീൻപിടിത്തത്തി​െൻറ മറവിൽ റിസർവോയറിനോട് ചേർന്ന വനത്തിൽ നായാട്ട് നടക്കുന്നതായും പരാതിയുണ്ട്. പ്രദേശത്തെ ചിലരുടെ ഒത്താശയോടെ പുറത്തുനിന്നും എത്തുന്നവരാണ് രാപ്പകൽ വ്യത്യാസമില്ലാതെ ഇവിടെ വിലസുന്നത്. സമീപത്തെ റിസോർട്ടുകളിലെത്തുന്ന സഞ്ചാരികളും രാത്രിയിൽ മീൻ പിടിക്കാനിറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുരന്തമുണ്ടായ സമയത്ത് പ്രത്യേക സമിതി അന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ട് ഫയലിലുറങ്ങുകയാണ്. ദുരന്തത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച ജില്ല കലക്ടർ നാട്ടുകാരുടെ പരാതിയെക്കുറിച്ചും സുരക്ഷ സംവിധാനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനായി എ.ഡി.എം ചെയർമാനായി ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കുകയായിരുന്നു. എ.ഡി.എം, അഗ്നിശമന രക്ഷാസേന അഡീഷനൽ ജില്ല ഓഫിസർ, സൗത്ത് വയനാട് ഡി.എഫ്.ഒ, കെ.എസ്.ഇ.ബി എക്സി. എൻജിനീയർ, കാരാപ്പുഴ ഇറിഗേഷൻ േപാജക്ട് മൈനർ ഇറിഗേഷൻ എക്സി. എൻജിനീയർ, വൈത്തിരി തഹസിൽദാർ എന്നിവർ അംഗങ്ങളായുള്ള അന്വേഷണ സമിതി ദിവസങ്ങളെടുത്ത് തയാറാക്കിയ റിപ്പോർട്ട് ആഗസ്റ്റ് ആദ്യവാരം ജില്ല കലക്ടർക്ക് സമർപ്പിച്ചിരുന്നു. ബാണാസുരയിലെ അപകട മരണങ്ങൾ നായാട്ട് പോലുള്ള നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടെയാണ് ഉണ്ടായതെന്നായിരുന്നു കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിലൊന്ന്. രണ്ടു ഡാമുകളിലും മതിയായ സുരക്ഷയില്ല. ഇത് പരിഹരിക്കാനായി നിരവധി നിർദേശങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന തോണികൾക്കും കൊട്ടത്തോണികൾക്കും മാത്രം റിസർവോയറിൽ അനുമതി നൽകുകയും ബാക്കിയുള്ളവ പിടിച്ചെടുക്കുകയും ചെയ്യുക, പൊലീസ് നൈറ്റ് െപട്രോൾ ശക്തമാക്കുക, വൈകീട്ട് ആറിനു ശേഷം റിസർവോയറിനകത്ത് പ്രവേശനം നിരോധിക്കുക, അസമയത്ത് ഡാം പരിസരത്ത് കാണുന്നവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുക തുടങ്ങിയ സുരക്ഷ നിർദേശങ്ങൾ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. FRIWDL12 ബാണാസുര റിസർവോയറിലെ ചങ്ങാടയാത്ര (ഫയൽ) FRIWDL13 കൊട്ടത്തോണി മറിഞ്ഞ് നാലുപേർ മരണപ്പെട്ട സ്ഥലം (ഫയൽ) പിന്നിലിരിക്കുന്ന കുട്ടികൾക്കും ഹെൽമറ്റ്: വീട്ടമ്മക്ക് പൊലീസി​െൻറ ആദരം മാനന്തവാടി: 'ബ്യൂട്ടി' കാരണങ്ങൾ പറഞ്ഞ് ഹെൽമറ്റ് ധരിക്കാൻ മടിക്കുന്നവർ ഇൗ വീട്ടമ്മയെക്കണ്ട് പഠിക്കണം. മാനന്തവാടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന സിമി ഫ്രാൻസിസിന് സ്കൂട്ടറോടിക്കുേമ്പാൾ പ്രധാനം സുരക്ഷയാണ്. വാഹനമോടിക്കുേമ്പാൾ സിമിയുടെ തലയിൽ മാത്രമല്ല, പിന്നിലിരിക്കുന്ന മക്കളുടെ തലയിലും കാണും ഹെൽമറ്റ്. ഹെൽമറ്റ് നൽകുന്ന സുരക്ഷ തനിക്കു മാത്രമല്ല മക്കൾക്കും വേണമെന്ന ചിന്തയിൽ നിന്നാണ് കോഴിക്കോട്ടുപോയി മക്കൾക്കും ഹെൽമറ്റ് വാങ്ങിയതെന്ന് സിമി പറയുന്നു. 10 വയസ്സുകാരി ഇവാന മരിയ മാത്യു, അഞ്ച് വയസ്സുകാരൻ ജെഫ്രി ടി. മാത്യു എന്നിവരാണ് അമ്മയോടൊപ്പം സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് സഞ്ചരിക്കാറുള്ളത്. ഇരുചക്ര വാഹനം ഒാടിക്കുന്നവർപോലും ഹെൽമറ്റ് ധരിക്കുന്നതിന് വൈമനസ്യം കാണിക്കുന്നതിനിടെയാണ് പിന്നിലിരിക്കുന്ന കുട്ടികൾക്കുകൂടി ഹെൽമറ്റ് നിർബന്ധമാക്കി തോണിച്ചാലിൽ താമസിക്കുന്ന സിമി ഫ്രാൻസിസ് മാതൃകയാകുന്നത്. ഇവരെ മാനന്തവാടി ട്രാഫിക് പൊലീസ് ആദരിച്ചു. ട്രാഫിക് എസ്.ഐ വി.ബി. വർഗീസ് ഉപഹാരം നൽകി. FRIWDL9 സിമി ഫ്രാൻസിസിനും മക്കൾക്കും ട്രാഫിക് എസ്.ഐ വി.ബി. വർഗീസ് ഉപഹാരം നൽകുന്നു ഡോക്ടർമാരുടെ സമരം: ജില്ലയിലും ഒ.പി മുടങ്ങി, രോഗികൾ വലഞ്ഞു *അത്യാഹിത വിഭാഗത്തിൽ രോഗികളുടെ നീണ്ടനിര മാനന്തവാടി: ഡോക്ടർമാരുടെ ഒ.പികളിലെ സേവനസമയം ദീർഘിപ്പിച്ചതിലും ഡോക്ടറെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ നടത്തിയ ഒ.പി ബഹിഷ്കരണ സമരം ജില്ലയിലും പൂർണം. ജില്ല ആശുപത്രി, കൽപറ്റ ജനറൽ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികളിലെ ഒ.പികൾ എന്നിവ പ്രവർത്തിച്ചില്ല. ജില്ല ആശുപത്രിയിൽ കണ്ണ്, അസ്ഥി, മാനസികം, ദന്തം, മെഡിക്കൽ, ശസ്ത്രക്രിയ, ഹൃദയം, ജനറൽ മെഡിസിൻ, ചർമം, ഗൈനക്കോളജി, ശ്വാസകോശം തുടങ്ങിയ ഒ.പികൾ പൂർണമായും അടഞ്ഞുകിടന്നു. അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിച്ചത്. രാവിലെ എട്ടു മുതൽതന്നെ അത്യാഹിത വിഭാഗത്തിന് മുന്നിൽ നീണ്ടനിരയാണ് കാണപ്പെട്ടത്. രണ്ട് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ മണിക്കൂറുകൾ വരിനിന്നതിന് ശേഷമാണ് പലർക്കും ചികിത്സ ലഭിച്ചത്. അനിശ്ചിതകാല സമരമായതിനാൽ രോഗികൾ വലയുമെന്ന് ഉറപ്പായിരിക്കുകയാണ്. നിർധനരും ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗികളുമാണ് ദുരിതത്തിലായിരിക്കുന്നത്. FRIWDL17 ജില്ല ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളുടെ തിരക്ക് FRIWDL16 ജില്ല ആശുപത്രിയിലെ അടഞ്ഞുകിടക്കുന്ന ഒ.പി ടിക്കറ്റ് കൗണ്ടർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.