പട്ടാള ക്യാമ്പിൽ പട്ടാളമില്ല: ബി.എസ്.എഫ് പാഴാക്കിയത് 65 കോടി

നാദാപുരം: കുടിവെള്ളം ലഭിക്കാതായതോടെ അരീക്കരക്കുന്ന് ബി.എസ്.എഫ് കേന്ദ്രത്തിൽനിന്ന് ജവാന്മാർ കുടിയൊഴിഞ്ഞു. ബി.എസ്.എഫ് കേന്ദ്രം നിർമാണത്തിന് ചെലവഴിച്ച 65 കോടി പാഴായി. മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തര സഹമന്ത്രി ആയിരിക്കെയാണ് സംസ്ഥാനത്തെ മൂന്നാമത്തെ ബി.എസ്.എഫ് കേന്ദ്രം നാദാപുരം ചെക്യാട് അരീക്കരക്കുന്നിൽ സ്ഥാപിച്ചത്. 2018 ഏപ്രിലിൽ ബി.എസ്.എഫ് കേന്ദ്രം പ്രവർത്തന സജ്ജമാക്കി 1200 ഭടന്മാർക്ക് പരിശീലനം നൽകാനായിരുന്നു പരിപാടി. ഇതി​െൻറ ഭാഗമായി ആധുനിക സജ്ജീകരണത്തോടെ കെട്ടിടങ്ങളുടെ അടക്കം പണി പൂർത്തീകരിക്കുകയുണ്ടായി. എന്നാൽ, സേനാ കേന്ദ്രത്തിലേക്ക് കുടിവെള്ളമെത്തിക്കാനാകാത്തതാണ് തിരിച്ചടിയായത്. വേനലി​െൻറ തുടക്കത്തിൽതന്നെ വറ്റിവരളുന്ന സമീപത്തെ ചെറുതോട്ടിൽനിന്ന് പൈപ്പ് ലൈൻ വലിച്ച് വെള്ളമെത്തിക്കാനായിരുന്നു പരിപാടി. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വെള്ളത്തി​െൻറ ലഭ്യത പോലും മനസ്സിലാക്കാതെ ആസൂത്രണം ചെയ്ത പദ്ധതി പാളിയതോടെയാണ് കാവലിന് കുറച്ചുപേരെ നിർത്തി രണ്ട് കമ്പനി ബി.എസ്.എഫ് ജവാന്മാർ കോയമ്പത്തൂർ ആസ്ഥാനത്തേക്ക് മടങ്ങിയത്. സേനാ ആസ്ഥാനത്തേക്ക് വെള്ളമെത്തിക്കാൻ 20 കിലോമീറ്റർ അകലെയുള്ള കുറ്റ്യാടി ഗുളികപ്പുഴയെ ആശ്രയിക്കേണ്ടിവരുമെന്നാണ് ജല അതോറിറ്റി ബി.എസ്.എഫിനെ അറിയിച്ചിട്ടുള്ളത്. ബി.എസ്.എഫ് ആസ്ഥാനത്തിന് താഴെ കിണർ നിർമിച്ച് വെള്ളമെത്തിക്കാൻ ഭൂമി വാങ്ങിയെങ്കിലും ഫലവത്തായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.