കൽപറ്റ: കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിൽ പ്രതിഷേധിച്ച് യുവജനതാ ദൾ പ്രകടനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഷബീറലി, ജില്ല പ്രസിഡൻറ് യു.എ. അജ്മൽ സാജിദ്, സി.പി. റഹീസ്, എസ്. മഹേഷ്, പി.ജെ. ജോമിഷ്, വി. സജീവ്, ഡി.സി. അരുൺ, നാജിഷ് പയത്തോത്ത്, ജിതിൻ രാജേന്ദ്രൻ, ആർ. അനന്തു എന്നിവർ നേതൃത്വം നൽകി. കൽപറ്റ: എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് വി.പി.സി. ലുഖ്മാനുൽ ഹക്കീം, ജനറൽ സെക്രട്ടറി മുനീർ വടകര, സംസ്ഥാന കമ്മിറ്റി അംഗം റിയാസ് കല്ലുവയൽ, അബ്ബാസ് വാഫി, മുനവ്വറലി സാദത്ത്, ജവാദ് വൈത്തിരി, സഫ്വാൻ വെള്ളമുണ്ട, നിയാസ് മടക്കിമല, ഫായിസ് തലക്കൽ, അനസ് തന്നാനി, ഷഹീദുൽ മുനീർ, എ.കെ. ഷൈജൽ, റിൻഷാദ്, അബ്ഷർ മേമന, നബീൽ നെല്ലിയമ്പം എന്നിവർ നേതൃത്വം നൽകി. മാനന്തവാടി: വെൽഫെയർ പാർട്ടി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കെ. സൈദ്, ടി. അബ്ദുൽ നാസർ, കെ. റഫീഖ്, സി.പി. മഷ്ഹൂദ് എന്നിവർ നേതൃത്വം നൽകി. മാനന്തവാടി നിയോജകമണ്ഡലം യൂത്ത് േകാൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും ഗാന്ധി പ്രതിമക്ക് മുന്നിൽ മെഴുകുതിരി കത്തിക്കുകയും ചെയ്തു. അസീസ് വാളാട്, ടി.ടി. മുത്തലിബ്, വിപിൻ, വിനോദ്, ദിലീപ്, ജയരാജൻ, ഷംസീർ അരണപ്പാറ, റാഷിദ് പുതിയോട്ടിൽ, ഗണേശ് വാര്യർ എന്നിവർ നേതൃത്വം നൽകി. FRIWDL28 എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം FRIWDL27 ആസിഫയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുവജനതാ ദൾ നടത്തിയ പ്രകടനം FRIWDL29 സംഘ്പരിവാർ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി കൽപറ്റയിൽ നടത്തിയ പ്രതിഷേധ പ്രകടനം ------------------------------------------------------------------------------------- -------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.