റോണിയുടെ മരണത്തില്‍ ദുരൂഹത: പരാതി നല്‍കുമെന്ന് അമ്മയും സഹോദരനും

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി മാനന്തവാടി: തവിഞ്ഞാല്‍ സ​െൻറ് തോമസ് യു.പി സ്‌കൂള്‍ അധ്യാപികയായ പേര്യ പാറത്തോട്ടം റോണി കെ. മാത്യൂവി​െൻറ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്നും അമ്മ ഷീല, സഹോദരന്‍ ടോണി കെ. മാത്യു എന്നിവര്‍ പറഞ്ഞു. ഭര്‍ത്താവായ പേര്യ അയനിക്കല്‍ ചെറുവത്ത് വിനീതി​െൻറ വീട്ടില്‍െവച്ച് പൊള്ളലേറ്റ റോണി വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കുശേഷമാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. സംഭവത്തിൽ തലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എം.എസ്സി, ബി.എഡ് ബിരുദധാരിയായ ത​െൻറ മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. ഭര്‍ത്താവ് വിനീതില്‍നിന്നും വീട്ടുകാരില്‍നിന്നും പീഡനങ്ങളേറ്റുവാങ്ങിയിരുന്നു. ആഗ്രഹിച്ച സമയത്ത് വീട്ടിലേക്ക് പോകാന്‍ കൂടി അനുവദിക്കാതെയാണ് പീഡിപ്പിച്ചത്. മാനന്തവാടിയിലെ സ​െൻറ് ജോസഫ്‌സ് ആശുപത്രിയില്‍ െവച്ച് റോണി രണ്ടുമാസം മുമ്പ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനുശേഷം ഭര്‍ത്താവ് വിനീത് പരുഷമായാണ് മകളോട് പെരുമാറിയിരുന്നത്. ആഗ്രഹിച്ച ആണ്‍കുഞ്ഞിനെ ലഭിക്കാത്തതിലുള്ള അമര്‍ഷവും മകള്‍ക്കുനേരെ ഇയാള്‍ പ്രകടിപ്പിച്ചിരുന്നു. മകള്‍ക്ക് മതിയായ പ്രസവശുശ്രൂഷ നല്‍കിയിരുന്നില്ല. പൊള്ളലേല്‍ക്കുന്നതി​െൻറ തലേദിവസം മകളെ ത​െൻറ വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി പോയ മകന്‍ ടോണിയെയും ഭാര്യ പ്രിയയെയും വിനീതി​െൻറ വീട്ടുകാര്‍ അവരുടെ വീട്ടില്‍ കയറാന്‍പോലും അനുവദിച്ചിരുന്നില്ല. രണ്ടുമാസം പ്രായമായ കുട്ടിയെപ്പോലും ഇവരെ കാണിച്ചില്ല. വിവാഹം കഴിച്ചയക്കുമ്പോള്‍ 75 പവന്‍ സ്വര്‍ണവും പുതിയ കാറും മകള്‍ക്ക് നല്‍കിയിരുന്നു. തവിഞ്ഞാല്‍ സ​െൻറ് തോമസ് യു.പി സ്‌കൂളില്‍ ജോലിയും വാങ്ങി നല്‍കി. ഭര്‍തൃവീട്ടില്‍ അനുഭവിക്കുന്ന പീഡനം മകള്‍ നിരവധി തവണ പറഞ്ഞിരുന്നു. വിനീത് മറ്റൊരു വിവാഹം കഴിക്കുമെന്ന് പറഞ്ഞതിനാല്‍ മകള്‍ക്ക് മാനസിക വിഷമമുണ്ടായിരുന്നു. മകളുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്‍കുമെന്നും ഷീല പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം റോണിക്ക് ഉണ്ടായിരുന്നില്ലെന്നും പ്രസവത്തിനുശേഷം ചെറിയ രീതിയിലുള്ള മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും വിനീതി​െൻറ സഹോദരന്‍ ജിബിന്‍, അമ്മാവന്‍ ജോസ് എന്നിവര്‍ പറഞ്ഞു. പ്രസവത്തിനുശേഷം റോണിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അവരുടെ വീട്ടുകാര്‍ തയാറായിരുന്നില്ല. അവിടെ സൗകര്യമില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് റോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇത് റോണിയുടെ വീട്ടുകാരെയും അറിയിച്ചതാണ്. എന്നാല്‍, വേണ്ട കാര്യങ്ങള്‍ ചെയ്യാനോ റോണിയുടെ കാര്യങ്ങളെപ്പറ്റി അന്വേഷിക്കാനോ അവര്‍ തയാറായില്ല. കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനായി റോണിയുടെ ഭര്‍ത്താവ് വിനീതിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ലോകത്തെ രക്ഷിക്കാൻ യഥാർഥ മതമൂല്യങ്ങൾ തിരിച്ചുപിടിക്കണം -ശംസുദ്ദീൻ നദ്വി പടിഞ്ഞാറത്തറ: ഭൂമിയെത്തന്നെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ കൈയിലാണ് ഇന്ന് ലോകത്തി​െൻറ അധികാരമുള്ളതെന്നും ലോകത്തെ അസുരതയിൽനിന്നും രക്ഷിക്കാൻ യഥാർഥ മതമൂല്യങ്ങൾ തിരിച്ചുപിടിക്കുക മാത്രേമ പോംവഴിയുള്ളൂവെന്നും ശംസുദ്ദീൻ നദ്വി കോതമംഗലം പറഞ്ഞു. 'കാലം സാക്ഷി-മനുഷ്യൻ നഷ്ടത്തിലാണ്', ഹൃദയങ്ങളിലേക്കൊരു യാത്ര എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന കാമ്പയി​െൻറ ഭാഗമായുള്ള കൽപറ്റ ഏരിയ തല പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്തി​െൻറ ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് ലോകരാജ്യങ്ങളെല്ലാം. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നുതിന്നുകൊണ്ടിരിക്കുന്ന ആയുധ കൂമ്പാരങ്ങളുടെ മുകളിലാണ് ഇവർ തങ്ങളുടെ അധികാരം കൈയടക്കിവെച്ചിരിക്കുന്നത്. ഫാഷിസം ഇന്ത്യയെ കീഴടക്കിയിരിക്കുകയാണെന്നും അപരവിദ്വേഷം അനുദിനം വളരുകയാണ്. ഫാഷിസത്തിനെതിരെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുയർത്തണം. ഭിന്നതകൾ മാറ്റിവെച്ച് മനുഷ്യഹൃദയങ്ങളിലേക്ക് യാത്രചെയ്യാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി സി.കെ. ഷമീർ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് റഫീഖ് വെള്ളമുണ്ട, റിയാസ് പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി പടിഞ്ഞാറത്തറ ഹൽഖ നാസിം യു.സി. ഹുസൈൻ സ്വാഗതവും ഉസ്മാൻ കൽപറ്റ നന്ദിയും പറഞ്ഞു. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വടക്കനാട് കൊമ്പനെ തുരത്താൻ തുടങ്ങി ആദ്യഘട്ടത്തിൽ 12റൗണ്ട് വെടിയുതിര്‍ത്തതായി വനംവകുപ്പ് സുല്‍ത്താന്‍ ബത്തേരി: വടക്കനാട് കൊമ്പനെ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് തുരത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വ്യാഴാഴ്ച വടക്കനാട് കൊമ്പനെ പുതുവീട് മേഖലയില്‍ കണ്ടെത്തി. തുടര്‍ന്ന് കൃഷിമേഖലയിലേക്ക് ഇറങ്ങാന്‍ ശ്രമിച്ച കൊമ്പനെയും കൂടെയുണ്ടായിരുന്ന മറ്റൊരു കൊമ്പനെയും രാത്രി 12ഒാടെ പുതുവീട് മേഖലയില്‍വെച്ച് ആദ്യമായി റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചു. കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ അനുവദിച്ചില്ല. അതിനുമുന്നേ റബര്‍ ബുള്ളറ്റ് ഉപയോഗിക്കുകയായിരുന്നു. 12റൗണ്ട് വെടിയുതിര്‍ത്തതായി കുറിച്യാട് റേഞ്ചർ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലും ഉദ്യമം തുടരുകയാണ്. വെള്ളിയാഴ്ച നീലാഞ്ചിറ വനമേഖലയിലാണ് കൊമ്പനെ കണ്ടെത്തിയത്. കുറിച്യാട് റേഞ്ചർ ബാബുരാജി​െൻറയും റബര്‍ ബുള്ളറ്റ് ഗണ്‍ ഉപയോഗിക്കുന്നതിന്നായി നിലമ്പൂരില്‍നിന്നും എത്തിയ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥന്‍ കൃഷ്ണന്‍കുട്ടി, വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലെ രൂപേഷ്, ആര്‍.ആര്‍.ടി ടീം അടക്കം 12 അംഗസംഘമാണ് ആനയെ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് തുരത്തുന്നതിന് നേതൃത്വം നല്‍കുന്നത്. അതേസമയം, മറ്റൊരാന വടക്കനാട് സ്‌കൂളിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ച എത്തിയിരുന്നു. സ്‌കൂളിന് സമീപത്തെ ചൂണ്ടാട്ട് സുനീഷി​െൻറ തോട്ടത്തിലെ തെങ്ങുകള്‍ ഈ ആന നശിപ്പിച്ചു. നേരംപുലര്‍ന്ന ശേഷമാണ് ആന കാടുകയറിയത്. ആനയെ തുരത്തുന്നതിനായി വനംവകുപ്പ് ജീവനക്കാര്‍ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.