നാദാപുരം: ജമ്മു-കശ്മീരിൽ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാദാപുരത്ത് വിവിധ സംഘടനകൾ പ്രകടനം നടത്തി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി, യൂത്ത് കോൺഗ്രസ്, വെൽെഫയർ പാർട്ടി മണ്ഡലം കമ്മിറ്റി, എസ്.ടി.യു പഞ്ചായത്ത് കമ്മിറ്റി, എസ്.ഡി.പി.ഐ, കാമ്പസ് ഫ്രണ്ട് എന്നിവയാണ് പ്രകടനം നടത്തിയത്. കോൺഗ്രസ് പ്രകടനത്തിന് അഡ്വ. കെ.എം. രഘുനാഥ് നേതൃത്വം നൽകി. വെൽെഫയർ പാർട്ടി പ്രകടനത്തിനുശേഷം പ്രതിഷേധ സംഗമവും നടത്തി. കളത്തിൽ ഹമീദ്, ടി.കെ. മമ്മു, എം.എ. വാണിമേൽ, ഇ.കെ. നാണു, കെ.പി. ജമാൽ, പി.കെ. ബഷീർ എന്നിവർ സംസാരിച്ചു. എസ്.ടി.യു പ്രകടനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. അഡ്വ. മുസ്തഫ കുന്നുമ്മൽ നേതൃത്വം നൽകി. ഷട്ട്ൽ സമ്മർ ക്യാമ്പ് തുടങ്ങി നാദാപുരം: നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിലെ ഷട്ട്ൽ ബാഡ്മിൻറൺ ടീം, ജില്ല ഷട്ട്ൽ ബാഡ്മിൻറൺ അസോസിയേഷെൻറ സഹകരണത്തോടെ നടത്തുന്ന സമ്മർ ക്യാമ്പിന് ഇൻറർ സ്റ്റേഡിയത്തിൽ തുടക്കമായി. എട്ടുവയസ്സുമുതൽ പ്രായമുള്ള കുട്ടികൾക്കാണ് ക്യാമ്പ് നടക്കുന്നത്. പെൺകുട്ടികൾ ഉൾപ്പെടെ മുപ്പതോളം കുട്ടികൾക്കാണ് പരിശീലനം കൊടുക്കുന്നത്. ഒരുമാസം നീളുന്ന ക്യാമ്പിെൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെംബർ സി.കെ. നാസർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കണേക്കൽ അബ്ബാസ് അധ്യക്ഷത വഹിച്ചു. നാഷനൽ കോച്ച് നാസർ കോഴിക്കോടിെൻറ ശിക്ഷണത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. സംഘാടകരായ പാലക്കോട്ട് ബഷീർ ഹാജി, എ.കെ. മജീദ്, ഇ.കെ. അബ്ദുൽ സമദ്, അനൂപ്, നിസാർ, സിറാജ്, ഫൈസൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.