ടാറിങ് ജോലിക്കിടെ പൊള്ളലേറ്റ ഇതരസംസ്​ഥാന തൊഴിലാളിയെ തിരിഞ്ഞുനോക്കിയില്ലെന്ന്

കുറ്റ്യാടി: തൊട്ടിൽപാലത്ത് റോഡ്പണിക്കിടെ പൊള്ളലേറ്റ ഇതരസംസ്ഥാന തൊഴിലാളിയെ കരാറുകാരൻ തിരിഞ്ഞുനോക്കിയില്ലെന്ന്. ബിഹാർ പാട്യാലയിലെ സ്വസ്തിപൂർ സ്വദേശി മുഹമ്മദ് മുഖ്താറാണ് (32) എട്ടുദിവസമായി കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ കഴിയുന്നത്. ടാർ മിക്സ് ചെയ്യുന്നതിനിടെ ഇടതുകാലിൽ മറിയുകയായിരുന്നെത്ര. ഏതാനും ദിവസംമുമ്പാണ് പറ്റിപ്പിടിച്ച ടാർ നീക്കം ചെയ്തത്. അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച മനുഷ്യാവകാശ പ്രവർത്തകർ ഇടപെട്ടതോടെ കരാറുകാരൻ സ്ഥലത്തെത്തി വേണ്ടത് ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റയാൾക്ക് ദിവസം 500 രൂപ നൽകാമെന്നറിയിച്ച് ആശുപത്രിയിലാക്കി സ്ഥലം വിടുകയായിരുന്നെത്ര. മുഖ്താറിന് സഹോദരിപുത്രൻ മുഷ്താഖാണ് കൂട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.