ചാലപ്പുറത്ത് ഇസ്തിരിപ്പെട്ടിയിൽനിന്ന് വീടിന് തീപിടിച്ച്​ നാശം

നാദാപുരം: ചാലപ്പുറം തൈക്കണ്ടി പള്ളിക്കു സമീപം ഇസ്തിരിപ്പെട്ടിയിൽനിന്ന് തീ പടർന്ന് വീടിന് നാശം. പടിക്കോട്ടിൽ മമ്മു മുസ്ലിയാരുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. ഇരുനിലവീടി​െൻറ മുകൾനിലയിൽ ഓഫ് ചെയ്യാതെ വെച്ച ഇസ്തിരിപ്പെട്ടിയിൽനിന്ന് വീടിനകത്തെ അലമാരയിലേക്ക് തീപടർന്ന് വസ്ത്രങ്ങൾ തീപിടിച്ച് നശിച്ചു. മുറിയുടെ ജനാലകളും തീപിടിത്തത്തിൽ കത്തിനശിച്ചു. വീട്ടുകാരുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ തീയണച്ചു. വിവരമറിഞ്ഞ് ചേലക്കാടുനിന്ന് ഫയർഫോഴ്സും നാദാപുരത്തുനിന്ന് കൺട്രോൾ റൂം പൊലീസും സ്ഥലത്തെത്തി. ചന്ദ്രതാര വോളിമേളക്ക് നാളെ തുടക്കം വാണിമേൽ: ചന്ദ്രതാര വാണിമേൽ സംഘടിപ്പിക്കുന്ന പ്രഥമ ഓപൺ കേരള വോളിബാൾ ടൂർണമ​െൻറ് ഞായറാഴ്ച ഭൂമിവാതുക്കൽ സി. മായിൻകുട്ടി സ്മാരക ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഒരാഴ്ച നീളുന്ന മേളയുടെ ഒരുക്കം പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻ.പി.ജി വിന്നേഴ്സ് ട്രോഫിക്കും വെസ്റ്റേൺ കൺസ്ട്രക്ഷൻസ് റണ്ണേഴ്‌സ്അപ്പിനും വേണ്ടിയുള്ള മത്സരങ്ങൾ ദിവസവും രാത്രി ഏഴു മണിക്ക് തുടങ്ങും. പ്രാദേശികമത്സരങ്ങൾക്കു ശേഷമാണ് ഓപൺ കേരള മത്സരങ്ങൾ ആരംഭിക്കുക. ദേശീയ അന്തർദേശീയ താരങ്ങൾ അണിനിരക്കുന്ന ടൂർണമ​െൻറിൽ 3500ൽ പരമാളുകൾക്ക് കളി കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വാണിമേലിലെ വിദ്യാഭ്യാസ സേവന പ്രവർത്തനന്തിന് ഫണ്ട് സമാഹരിക്കുകയാണ് മേളയുടെ ലക്ഷ്യം. വോളിമേളയുടെ ഉദ്‌ഘാടനം നാളെ രാത്രി ഏഴിന് കേരള വോളിബാൾ ടീമി​െൻറ പരിശീലകൻ അബ്ദുന്നാസർ ചെറുമോത്ത് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ വി.കെ. മൂസ, അഷ്‌റഫ് കൊറ്റാല, കെ.പി. ശിഹാബ്, എം.കെ. അഷ്‌റഫ്, നൗഫൽ കിഴക്കയിൽ, പി. കാസിം എന്നിവർ പങ്കെടുത്തു. ജൈവ പച്ചക്കറി സംഭരണ വിതരണ കേന്ദ്രം തുറന്നു എടച്ചേരി: കതിർ ജൈവ പച്ചക്കറി സംഭരണ വിതരണ കേന്ദ്രം എടച്ചേരി കൃഷിഭവ​െൻറ കീഴിൽ പ്രവർത്തനമാരംഭിച്ചു. ഇ.കെ. വിജയൻ എം.എൽ.എ ആദ്യവിൽപന നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ, വി. രജീവ്, കെ.പി. സുഷമ, കൃഷി ഓഫിസർ ശ്രീജ, ടി.കെ. മോട്ടി, കെ.കെ. കുഞ്ഞിരാമൻ, സി. സുരേന്ദ്രൻ, വി.പി. പവിത്രൻ എന്നിവർ സംസാരിച്ചു. സന്തോഷ് കക്കാട്ട് സ്വാഗതവും കളത്തിൽ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.