​കൊടും വേനലിലെ ജോലിസമയം: നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

കോഴിക്കോട്: പകൽ താപനില ക്രമാതീതമായി ഉയർന്നതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം സംബന്ധിച്ച സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ ലേബർ ഓഫിസർ അറിയിച്ചു. ജില്ലാ ലേബർ ഓഫിസറുടെ നേതൃത്വത്തിൽ മലാപറമ്പ്, കോട്ടൂളി എന്നിവിടങ്ങളിലെ കൺസ്ട്രക്ഷൻ സൈറ്റുകൾ പരിശോധിച്ചു. പരിശോധനയിൽ തൊഴിലാളികളെക്കൊണ്ട് വെയിലത്ത് ജോലിചെയ്യിക്കുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പരിശോധനകൾ കർശനമാക്കുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ലേബർ ഓഫിസ് എൻഫോഴ്സ്മ​െൻറ് അറിയിച്ചു. സ്ക്വാഡ് പരിശോധനയിൽ ജില്ലാ ലേബർ ഓഫിസർ ബാബു കാനപള്ളി, ജില്ലാ ലേബർ ഓഫിസർ ജനറൽ വി.പി. രാജൻ, അസിസ്റ്റൻറ് ലേബർ ഓഫിസർ േഗ്രഡ് എം.പി. ഹരിദാസൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.