അനധികൃത പടക്കവിൽപന: പരി​േശാധന കർശനമാക്കു​െമന്ന്​ പൊലീസ്​

കോഴിക്കോട്: വിഷു ആഘോഷത്തോടനുബന്ധിച്ച് നഗരത്തിൽ പടക്കവിൽപന ശാലകൾ കൈകാര്യം ചെയ്യുന്നവർ നിയമ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ജില്ല പൊലീസ് മേധാവി കാളിരാജ് മഹേഷ്കുമാർ നിർേദശം നൽകി. നിയമപരമല്ലാത്തതും അനിയന്ത്രിതവുമായ പടക്കവിൽപനശാലകളിൽ പൊലീസ് പരിശോധന ശക്തമാക്കും. നിയമം ലംഘിക്കുന്നവർക്കെതിെര കർശന നിയമനടപടികൾ സ്വീകരിക്കും. വിഷുവിനോടനുബന്ധിച്ച് നഗരത്തിലേക്ക് വരുന്ന നാലുചക്ര വാഹനത്തിൽ ഒരാൾ മാത്രമാണെങ്കിൽ നഗരത്തിന് പുറത്ത് പാർക്ക് ചെയ്ത് പരമാവധി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണം. അത്യാവശ്യമായി സിറ്റിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അനുവദിക്കപ്പെട്ട പാർക്കിങ് ഏരിയയിലോ പേ പാർക്കിങ് ഗ്രൗണ്ടുകളിലോ നോർത്ത് ബീച്ചിലോ പാർക്ക് ചെയ്യണം. തിരക്കേറിയ റോഡരികിൽ വാഹനം പാർക്ക് ചെയ്ത് വാഹനഗതാഗതം തടസ്സപ്പെടുത്താൻ പാടില്ലെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.