എട്ടുവയസ്സുകാരിയുടെ കൊലപാതകം; ആളിക്കത്തി പ്രതിഷേധാഗ്​നി

കുറ്റ്യാടി: കഠ്വയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗങ്ങളും നടത്തി. കുറ്റ്യാടിയിൽ വെൽഫെയർ പാർട്ടിയുടെയും ഫ്രട്ടേണിറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിന് വി.പി. ജമാൽ, പാറച്ചാൽ മുഹമ്മദലി, ഉബൈദ് കക്കടവത്ത് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് എസ്.ജെ. സജീവ്കുമാർ, എസ്.കെ. രാമചന്ദ്രൻ, കെ.പി. അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി. എസ്.ഡി.പി.ഐ പ്രകടനത്തിന് വി.പി. സൂപ്പി, ഉമ്മർ കുറ്റ്യാടി എന്നിവരും എം.എസ്.എഫ് പ്രകടനത്തിന് അയ്യൂബ് നടുക്കണ്ടി, റഈഫുദ്ദീൻ കാര്യാട്ട് എന്നിവരും നേതൃത്വം നൽകി. തീക്കുനിയിൽ യൂത്ത് ലീഗ് പ്രകടനത്തിന് ടി.കെ. റഫീഖ്, പി.പി. മുഹമ്മദ് എന്നിവരും തൊട്ടിൽപാലത്ത് മുസ്ലിംലീഗ് പ്രകടനത്തിന് സൂപ്പി മണക്കര, കെ.പി. ശംസീർ, വി. സൂപ്പി എന്നിവരും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.