കൊടിയത്തൂർ: പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളും സ്പോർട്സ് അക്കാദമിയും ചേർന്ന് അത്ലറ്റിക്സ്, ഫുട്ബാൾ എന്നിവയിൽ വിദ്യാർഥികൾക്ക് അവധികാല പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ഏപ്രിൽ 16ന് തിങ്കളാഴ്ച എട്ടു മണിക്ക് കൊടിയത്തൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ എത്തിേച്ചരണമെന്ന് കോ-ഓർഡിനേറ്റർ അറിയിച്ചു. വിവരങ്ങൾക്ക് 9497007596 നാടിന് ആവേശമായി പാറന്നൂർ സോക്കർ ലീഗ് നരിക്കുനി: കാൽപന്തുകളിയെ ഹൃദയത്തിലേറ്റുന്ന പാറന്നൂരിന് ആവേശമായി പാറന്നൂർ സോക്കർ ലീഗ്. പാറന്നൂരിലെ കലാകായിക കൂട്ടായ്മയായ ഡാസ്കോയുടെ നേതൃത്വത്തിൽ നരിക്കുനി ഇ.എം.എസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബാൾ മത്സരം നവ കായിക പ്രതിഭകൾക്ക് പ്രചോദനമേകി. ടൂർണമെൻറ് കാക്കൂർ എസ്.ഐ ആഖേഷ് ഉദ്ഘാടനം ചെയ്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജബ്ബാർ മാസ്റ്റർ ക്ലബിെൻറ ലോഗോ പ്രകാശനം ചെയ്തു. ഡാസ് കോ പ്രസിഡൻറ് കെ.സി. സാലിഹ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നൗഫൽ മാസ്റ്റർ, ടി.കെ. അബു, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ടൂർണമെൻറ് കമ്മിറ്റി അംഗം മുസ്തഫ നന്ദിപറഞ്ഞു. ആറ് ശക്തരായ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഫൈറേറ്റ്സ് എഫ്.സി കിരീടം കരസ്ഥമാക്കി. അൽ ഇമാറാത്ത് എഫ്.സി റണ്ണേഴ്സായി. വിജയിച്ച ടീമുകൾക്ക് ക്ലബ് ഭാരവാഹികൾ ട്രോഫികൾ സമ്മാനിച്ചു. Photo: nari1.jpg
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.