മുക്കം: മുത്തേരി സ്പോർട്സ് അക്കാദമിയും മുക്കം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ അവധിക്കാല വോളിബാൾ കോച്ചിങ് ക്യാമ്പ് മുത്തേരി യു.പി സ്കൂളിൽ ആരംഭിച്ചു. മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രശോഭ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് പദ്ധതി വിശദീകരിച്ചു. മുത്തേരി സ്കൂൾ പ്രധാനാധ്യാപകൻ വിജയൻ, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ദിൽജിത്ത് ചെറൂക്കാട്ട് സ്വാഗതവും സിന്ധു നന്ദിയും പറഞ്ഞു. 'ബി.ജെ.പി, സി.പി.എം സർക്കാറുകൾ ജനങ്ങളെ വെല്ലുവിളിക്കുന്നു' മുക്കം: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറും കേരളത്തിലെ ഇടതു സർക്കാറും ജനദ്രോഹ ഭരണംകൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭരണത്തിനു കീഴിൽ ജന്മു-കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഓരോ ഭാരതീയനും ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ ശിരസ്സു കുനിച്ചുനിൽക്കുകയാണ്. കേരളത്തിലാകട്ടെ ലോക്കപ്പ് മരണത്തിെൻറ ഭീതിയിൽ പൊലീസ് അന്വേഷിക്കുമ്പോൾതന്നെ ആളുകൾ ആത്മഹത്യചെയ്യുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി സി.ജെ. ആൻറണി, ബി.പി. റഷീദ്, കെ.ടി. മൻസൂർ, ഇ.പി. അരവിന്ദൻ, ജോസ് പള്ളിക്കുന്നേൽ, ഫ്രാൻസിസ് മുക്കിലിക്കാട്, സാവിച്ചൻ പള്ളിക്കുന്നേൽ എൻ. അപ്പുക്കുട്ടൻ മാസ്റ്റർ, സജീഷ് മുത്തേരി, നിഷാബ് മുല്ലോളി, പി.വി. സുരേന്ദ്രലാൽ, അഡ്വ. ഷിബു, ഷീല നെല്ലിക്കൽ, റീന പ്രകാശ്, രാജു താമരക്കുന്നേൽ, വദൂദ് റഹ്മാൻ, ഗിരീശൻ ക്ലായേൽ, പി.ടി. ബാലകൃഷ്ണൻ, എം.കെ. മമ്മദ് എന്നിവർ സംസാരിച്ചു. 'ഗിവ് എ ബുക്ക് ഗിവ് എ ഡ്രീം' കാമ്പയിൻ ഇന്ന് തുടങ്ങും മുക്കം: ടാർഗറ്റ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളുടെ സ്മാർട്ട് ക്ലബിെൻറ നേതൃത്വത്തിൽ 'ഗിവ് എ ബുക്ക് ഗിവ് എ ഡ്രീം' കാമ്പയിൻ ശനിയാഴ്ച തുടക്കമാവുമെന്ന് വിദ്യാർഥികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാമ്പയിെൻറ ഭാഗമായി ഏപ്രിൽ 14 മുതൽ 21 വരെ ഉപയോഗം കഴിഞ്ഞ പാഠപുസ്തകങ്ങളും മറ്റ് ഇതര പുസ്തകങ്ങളും വിദ്യാർഥികൾ, നാട്ടുകാർ എന്നിവരിൽനിന്ന് ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. പുസ്തകം നൽകുന്ന ആളുകൾക്ക് പ്രോത്സാഹനമെന്നോണം വിദ്യാർഥികൾ തന്നെ സംഭരിച്ച പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.വി. അമീന, ഷിറിൻ നൗഷാദ്, അൽത്താഫ്, മിഷായേൽ, ദിയ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.