ഉടയുന്ന ചട്ടി ജീവിതം

കക്കോടി: കച്ചവടത്തി​െൻറ ലാഭനഷ്ടക്കണക്കല്ല ഒാരോ വിഷുക്കാലത്തി​െൻറയും നിനവായി പാലക്കാട്ടുകാരി അമ്മുവി​െൻറ മനസ്സിൽ പാഞ്ഞെത്തുന്നത്. വീടുവീടാന്തരം കയറിയിറങ്ങി മൺപാത്രങ്ങൾ വിൽക്കാനും തെരുവോര കച്ചവടത്തിനും 40 വർഷം മുമ്പ് ഒരു വിഷുക്കാലത്താണ് അമ്മു കോഴിക്കോെട്ട വെസ്റ്റ്ഹിലിലെത്തുന്നത്. ത​െൻറ 18ാമത്തെ വയസ്സു മുതൽ മൺപാത്ര വിൽപനക്ക് ഇറങ്ങിയതിനാൽ കടവരാന്തകളിലായിരുന്നു ഉറക്കവും ഭക്ഷണവും എല്ലാം. താമസിക്കാൻ സ്വന്തമായി ഇടമില്ലാത്തതിനാൽ പ്രായത്തി​െൻറ നാണംവെടിഞ്ഞ് പൊതുസ്ഥലത്തായിരുന്നു പ്രാഥമികകാര്യങ്ങൾപോലും നിറവേറ്റിയത്. ഇൗ വർഷമാണ് അതിനൊരു മാറ്റം വന്നത്. പത്തുപതിനഞ്ചു പേർക്ക് ഒരുമിച്ചു താമസിക്കാൻ ഒരു വീടു വാടകക്കെടുത്താണ് എല്ലാവരുടെയും താമസം. കുടുംബത്തോടെ എത്തുന്ന ഇവർ ഒന്നോ രണ്ടോ മാസം കഴിയുേമ്പാഴാണ് നാട്ടിൽപോയിരുന്നത്. ഒന്നോ രണ്ടോ ആഴ്ച വീട്ടിൽ തങ്ങിയാണ് തിരിച്ചെത്തുക. അടഞ്ഞുകിടക്കുന്ന കടകൾ അന്ന് ഏറെയുണ്ടായിരുന്നതിനാൽ തലചായ്ക്കാൻ പ്രശ്നമുണ്ടായിരുന്നില്ല. കുളിക്കാനും അലക്കാനും നേരം വെളുക്കുന്നതിന് മുേമ്പ മൊകവൂരിലെത്തും. അതിനുശേഷം ചൂടായാലും മഴയായാലും വല്ലത്തിൽ മൺപാത്രങ്ങൾ കയറ്റി പത്തും ഇരുപതും കിലോമീറ്റർ നടന്ന് വിൽപന നടത്തും. ഒാരോ വീടും പരിചിതമായിരുന്നു. അമ്പത്തെട്ടു വയസ്സായ അമ്മുവിന് തലയിലേറ്റി വിൽപന നടത്താൻ കഴിയാത്തതുമൂലം വഴിയോരക്കച്ചവടമാണ് കുറച്ചു വർഷങ്ങളായി. അമ്പതു മുതൽ അഞ്ഞുറു രൂപവരെയുള്ള മൺപാത്രങ്ങളാണ് വിൽപനക്ക്. എല്ലാം പാലക്കാട്ടുനിന്ന് കൊണ്ടുവരുന്നവയാണ്. അഞ്ചോളം കുടുംബങ്ങൾ ഇപ്പോൾ വെസ്റ്റ്ഹിലിൽ മൺപാത്ര കച്ചവടം ചെയ്യുന്നുണ്ട്. ഏതു സർക്കാറിനെക്കൊണ്ടും മഴയും വെയിലും കുറക്കാൻ പറ്റില്ലല്ലോ. വിഷുവിന് വലിെയാരു കച്ചവടം സ്വപ്നം കണ്ടതായിരുന്നു. കച്ചവടം മോശമാണെന്ന് ഇത്തവണ അമ്മു പറയുന്നു. ചിലദിവസം രണ്ടായിരത്തി​െൻറയോ മൂവായിരത്തി​െൻറയോ വിൽപന നടത്തും. ചില ദിവസം ചായക്കുപോലും വിൽപനയുണ്ടാവില്ല. നിർമിക്കുന്ന മൺപാത്രങ്ങളുടെ പാതിപോലും വിൽപനക്കുണ്ടാവില്ലെന്ന ബോധ്യത്തോടെയാണ് കുംഭാരചക്രത്തിൽ അമ്മു കളിമണ്ണ് വെക്കാറ്. നിർമാണത്തിൽ നഷ്ടപ്പെടാത്ത പലതും ചൂളയിലോ വണ്ടിയിൽ കയറ്റുേമ്പാഴോ വിൽപനക്ക് മുേമ്പാ നഷ്ടമാകും. കുംഭാര​െൻറ ജീവിതമോഹങ്ങൾപോലെ മൺപാത്രങ്ങളും പാതിയിലേറെയും നഷ്ടെപ്പടലാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ജീവിതം ചട്ടിജീവിതമാണെന്ന് കുടുംബത്തോടൊപ്പം മൺപാത്ര വിൽപനെക്കത്തിയ ആദ്യകാല കുംഭാരന്മാരിൽ ഉൾപ്പെട്ട അമ്മു പറയുന്നു. Photo: Kalam.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.