അശാസ്ത്രീയ നിർമാണവും സ്ഥലം വിട്ടുകിട്ടാത്തതും; വടക്കുമ്പാട് റെയിൽ അടിപ്പാത നോക്കുകുത്തിയാവുന്നു

*ചെറിയ മഴ പെയ്താൽ വെള്ളക്കെട്ടിനാൽ അടിപ്പാത ഉപയോഗിക്കണമെങ്കിൽ നാട്ടുകാർക്ക് മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഫറോക്ക്: സ്ഥലം വിട്ടുകിട്ടാതെ പ്രവൃത്തി ആരംഭിച്ചതും അശാസ്ത്രീയമായ നിർമാണവുംമൂലം വടക്കുമ്പാട് റെയിൽ അടിപ്പാതയുടെ പൂർത്തീകരണം വൈകുന്നു. ചെറിയ മഴ പെയ്താൽ വെള്ളം ഒഴിഞ്ഞുപോകാൻ ശാസ്ത്രീയ രീതിയിൽ നിർമാണം നടത്താത്തതിനാൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. മാസങ്ങളായി നിർമാണ പ്രവൃത്തി പാതിവഴിയിലായത് അടിപ്പാത യാഥാർഥ്യമാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷക്കാണ് മങ്ങലേൽപിച്ചത്. അടിപ്പാത നിർമാണം പൂർത്തിയാക്കാനായെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാനോ െഡ്രയ്നേജ് സംവിധാനമൊരുക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രധാന പ്രതിസന്ധിക്ക് കാരണമായതും ഇതുതന്നെയാണ്. മതിയായ സംവിധാനമൊരുക്കാതെയും കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനോ മറ്റോ ശ്രമിക്കാതെയും മതിയായ സ്ഥലം ഏറ്റെടുക്കാതെയും നിർമാണം പ്രവൃത്തികൾക്ക് തുടക്കമിട്ടതാണ് വടക്കുമ്പാട് റെയിൽ അടിപ്പാത നിർമാണ പ്രവൃത്തി അനിശ്ചിതത്വത്തിലാക്കിയത്. ഇതു കാരണം നാട്ടുകാരുടെ ഇതുവഴിയുള്ള യാത്രാമാർഗവും അടഞ്ഞിരിക്കയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപം കൊണ്ടു. ഒരാൾ പൊക്കത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഒരു നിലക്കും ഇതുവഴി യാത്ര സാധ്യമാകുകയില്ല. ചാലിയം ഭാഗത്തുനിന്നു വരുന്നവർക്ക് വടക്കുമ്പാട്, മണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പ മാർഗമാണിത്. അപ്രോച്ച് റോഡി​െൻറ പ്രവൃത്തി ബാക്കിയുണ്ടെങ്കിലും അടിപ്പാതയുടെ നിർമാണം പൂർത്തീകരിച്ചതു മുതൽ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നു. പ്രദേശത്തെ പോസ്റ്റ് ഒാഫിസ്, സ്കൂൾ തുടങ്ങി പലതും വടക്കുമ്പാട് റെയിലി​െൻറ മറുവശത്താണ് സ്ഥിതി ചെയ്യുന്നത്. റെയിൽ മുറിച്ച് കടക്കുന്നതിനിടെ െട്രയിൻ തട്ടി നിരവധി അപകടങ്ങൾ നടന്നതിനാൽ ഇവിടെ അടിപ്പാത ഏറെ ആശ്വാസമായിരുന്നു. നിർമാണ പ്രവൃത്തി അനിശ്ചിതത്തിലായതോടെ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്. പ്രവൃത്തി തുടങ്ങിയിട്ട് വർഷമായെങ്കിലും സ്ഥലമേറ്റെടുക്കലും മറ്റ് സാങ്കേതിക പ്രശ്നങ്ങളും ഇപ്പോഴും വിലങ്ങുതടിയായി നിൽക്കുന്നതാണ് പ്രവൃത്തി മുടങ്ങാൻ കാരണം. നിർമാണ പ്രവൃത്തി ആരംഭിച്ചതോടെ പ്രദേശവാസികൾ താൽക്കാലിമായി ഇതിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലമായിരുന്നു യാത്രക്കായി ഉപയോഗിച്ചിരുന്നത്. മാസങ്ങൾക്ക് മുമ്പ് ഈ വഴി അടച്ചതോടെ പ്രദേശത്തെ ജനങ്ങൾ ഏറെ ഒറ്റപ്പെട്ട അവസ്ഥയാണ്. താൽക്കാലികമായി ഉപയോഗിച്ചുകൊണ്ടിരുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയുടെയും റെയിൽവേ ഭൂമിയുടെയും ഇടയിലൂടെ സമീപത്തെ പുഴയിലേക്ക് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടാൻ താൽക്കാലിക അഴുക്കുചാൽ നിർമാണവും പരാജയപ്പെട്ടിരുന്നു.താൽക്കാലിക വഴി അടച്ചതോടെ സ്കൂൾ, മദ്റസ വിദ്യാർഥികളുടെ യാത്രയും, പോസ്റ്റ് ഓഫിസ്, റേഷൻ കട, ബസ് സൗകര്യം, പള്ളി, എന്നിവയെല്ലാം റെയിലിന് ഇരുവശങ്ങളിലുമായതിനാൽ ഇരുഭാഗത്തേക്കും പരസ്പരം എത്തിപ്പെടാൻ സാധിക്കാതെ വന്നിരിക്കുകയാണ്. ചാലിയം, കോണത്ത്, മുരുകല്ലിങ്ങൽ പ്രദേശങ്ങളിലെ നിവാസികൾക്ക് എളുപ്പത്തിൽ വടക്കുമ്പാട് ടൗണിലും മറ്റും എത്തിപ്പെടാൻ സാധിക്കും പുതിയ സംവിധാനത്തിലൂടെ സാധിക്കും. പടിഞ്ഞാറുവശത്തുള്ള പൊളിച്ചു മാറ്റേണ്ട കെട്ടിടവും കിഴക്കുഭാഗത്തെ െഡ്രയ്നേജ് നിർമാണത്തിനാവശ്യമായ സ്വകാര്യവ്യക്തികളുടെ സ്ഥലമേറ്റെടുക്കലും പ്രതിസന്ധിയിലാണ്. വ്യക്തികളുമായി നിരവധി തവണ ഗ്രാമപഞ്ചായത്ത് അധികൃതരും ജനകീയ കമ്മിറ്റിയും ചർച്ച നടത്തിയെങ്കിലും പരിഹാരമാകാതെ കിടക്കുകയാണ്. പടം: bridge നിർമാണം പൂർത്തിയാകാത്ത വടക്കുമ്പാട് അടിപ്പാതയിൽ കെട്ടിക്കിടക്കുന്ന വെള്ളം #
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.