കാറ്റിൽ മാവൂരിൽ വ്യാപക കൃഷിനാശം

മാവൂർ: വെള്ളിയാഴ്ച പുലർച്ചയുണ്ടായ ശക്തമായ . കുലച്ച് മൂപ്പെത്താറായ വാഴകളാണ് വ്യാപകമായി നശിച്ചത്. മാവൂർ പാടം, കണ്ണിപ്പറമ്പ്, വളയന്നൂർ, പള്ളിയോൾ, ചിറക്കൽതാഴം, ചെറൂപ്പ, തെങ്ങിലക്കടവ് ഭാഗങ്ങളിലായി ആയിരത്തിലധികം വാഴകൾ നശിച്ചതായാണ് പ്രാഥമിക കണക്കുകൂട്ടൽ. വെള്ളിയാഴ്ച പുലർച്ച നാലോടെയാണ് വേനൽമഴയോടൊപ്പം ശക്തമായ കാറ്റുവീശിയത്. മാവൂർ പാടത്ത് സൈക്ക സലീം, നജീബ് പുലപ്പാടി, പറയരുകുഴി മുഹമ്മദ്, നൊട്ടിവീട്ടിൽ കാരിക്കുട്ടി, മതിലകത്തുപറമ്പിൽ മുഹമ്മദ്, പള്ളിയോൾ, കണ്ണിപ്പറമ്പ് ഭാഗങ്ങളിൽ പാടത്ത് മുല്ലപ്പള്ളി വിശ്വനാഥൻ, മണ്ണിൽതൊടികയിൽ വാസുദേവൻ നായർ, അശോകൻ ചൊക്കത്ത്, പങ്കജാക്ഷി, ഇൗന്തുംകണ്ടി ദാസൻ, മേലെ കാരീക്കൽ രാജൻ, ചെറുതൊടി രാധാകൃഷ്ണൻ, വളയന്നൂരിൽ പാട്ടാത്തിയാളിൽ ബഷീർ, ഉമ്മർ പേട്ടരിമ്മൽ, ഉമ്മർഹാജി മേപ്പാങ്ങോട്ട് തുടങ്ങിയവരുടെ വാഴകളാണ് നശിച്ചത്. നാലുഭാഗത്തേക്കും വലിച്ചുകെട്ടിയ വാഴകളായിട്ടും ശക്തമായ കാറ്റിൽ നിലംപൊത്തുകയായിരുന്നു. പലരും ബാങ്കിൽനിന്നും മറ്റും ലോണെടുത്താണ് കൃഷി ചെയ്തത്. കൃഷി ഒാഫിസർ കെ. സുലേഖാബിയും കൃഷി അസിസ്റ്റൻറുമാരും കൃഷി നാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. പലയിടങ്ങളിലും മരങ്ങൾ മുറിഞ്ഞുവീണു. വൈദ്യുതി കമ്പിക്കു മുകളിൽ മരം വീണതിനെ തുടർന്ന് വൈദ്യുതിയും മുടങ്ങി. കപ്പ, പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്. hoto mvr vazha 1 മാവൂർ പാടത്ത് കാറ്റിൽ നിലംപൊത്തിയ വാഴകൾ photo mvr vazha 2 ചെറൂപ്പ വളയന്നൂരിൽ നിലംപൊത്തിയ വാഴകൾ കക്കൂസ് മാലിന്യം തള്ളിയ സംഭവം: അഞ്ചു പേർ അറസ്റ്റിൽ മാവൂർ: ചെറൂപ്പ-ഉൗർക്കടവ് റോഡിൽ നല്ലോളിൽ താഴത്ത് സ്വകാര്യവ്യകികളുടെ പറമ്പിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. മാലിന്യം തള്ളുന്നതിന് കരാറെടുത്ത പെരിന്തൽമണ്ണ മഠത്തിൽ പറമ്പ് നൗഷാദ് (31), െകാപ്പം തുവ്വക്കാട്ട് ശമീർ (30), പെരിന്തൽമണ്ണ കുന്നുമ്മൽ ഇബ്രാഹിം ബാദുഷ (24), ടാങ്കർ ഡ്രൈവർ പെരിന്തൽമണ്ണ നെച്ചിക്കാട്ട് റഹീസ് (21), ക്ലീനർ പെരിന്തൽമണ്ണ പാലക്കൽ നൗഫൽ (28) എന്നിവരെയാണ് മാവൂർ പൊലീസ് അറസ്റ്റു ചെയ്തത്. കരാറെടുത്ത നൗഷാദ് ശമീറിനെയും ഇബ്രാഹിം ബാദുഷയെയും ഇതിനായി ചുമതലപ്പെടുത്തുകയായിരുന്നു. ടാങ്കറിനോടൊപ്പം കാറിൽ ഇവർ അനുഗമിച്ചിരുന്നു. ഇവർ സഞ്ചരിച്ച കാറും മാലിന്യം തള്ളാൻ ഉപയോഗിച്ച ടാങ്കർ േലാറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാവൂർ ൈക്രം എസ്.െഎ ഇ.കെ. ഭാസ്കര​െൻറ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചെറൂപ്പയിലുള്ള സ്വകാര്യ കെട്ടിടത്തി​െൻറ സെപ്റ്റിക് ടാങ്കിൽനിന്നുള്ള മാലിന്യം നീക്കാൻ കരാർ നൽകിയിരുന്നു. എന്നാൽ, ഇവർ െതാട്ടടുത്ത വിജനമായ സ്ഥലത്തുതന്നെ മാലിന്യം തള്ളുകയായിരുന്നു. പരിസരവാസികളും വാർഡ് അംഗം യു.എ. ഗഫൂറും സ്ഥലമുടമകളും െപാലീസിലും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും മറ്റും പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.