ബസിൽ യാത്രക്കാരിയുടെ പണം കവർന്നു. നാടോടി പെൺകുട്ടി പിടിയിൽ

ബേപ്പൂർ : ബസ് യാത്രക്കിടയിൽ യുവതിയുടെ ബാഗിൽനിന്ന് പണം കവർന്ന നാടോടി പെൺകുട്ടിയെ ബേപ്പൂർ പൊലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശിനി ചെമ്പകത്തിനെയാണ് (19) ബേപ്പൂർ എസ്.ഐയും സംഘവും പിടികൂടിയത്. പുതിയാപ്പയിൽനിന്ന് ബേപ്പൂരിലേക്ക് വരുകയായിരുന്ന 'ആതിര' എന്ന ബസിൽ ഇന്നലെ വൈകീട്ട് ആേറാടെയാണ് സംഭവം. തിരക്കുള്ള ബസിൽ യാത്രചെയ്യുകയായിരുന്ന എസ്.ബി.ഐയിലെ ഉദ്യോഗസ്ഥയായ പാർവതിയുടെ ഹാൻഡ് ബാഗിൽ നിന്നാണ് രണ്ടായിരം രൂപ നഷ്ടമായതായി പരാതി ഉയർന്നത്. പണം നഷ്ടമായ യുവതിയുടെ പരാതിയിൽ ബസ് കണ്ടക്ടർ ഇടപെടുകയും യാത്രക്കാരെയുമായി ബസ് നേരെ ബേപ്പൂർ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു. തുടർന്ന് ബേപ്പൂർ എസ്.ഐ കെ.എച്ച്. റെനീഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനക്കിടെ സംശയം തോന്നിയ നാടോടി പെൺകുട്ടിയെ പിടികൂടുകയായിരുന്നു. യാത്രക്കാരിയുടെ ബാഗിൽനിന്നു നഷ്ടമായ പണം കണ്ടെത്തിയതിനെ തുടർന്ന് ബേപ്പൂർ പൊലീസ് ഉടനെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. Photo: Chembakam.jpg ബസ് യാത്രക്കാരിയുടെ പണം മോഷ്ടിച്ചതിന്ന് ബേപ്പൂർ െപാലീസ് പിടികൂടിയ ചെമ്പകം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.