കോഴിക്കോട്: ജമ്മു-കശ്‌മീരിൽ ആസിഫ എന്ന എട്ടുവയസ്സുകാരി പെൺകുട്ടിയെ തടവിലിട്ട് അതിക്രൂരമായി ബലാത്സംഗം നടത്തി വധിച്ച മുഴുവൻ പ്രതികൾക്കും കടുത്ത ശിക്ഷ നൽകണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. ഹിന്ദു ദേവാലയമാണ് കുട്ടിയെ തടവിലിടാനും പീഡിപ്പിക്കാനും പ്രതികൾ മറയായി ഉപയോഗിച്ചത്. ക്രമസമാധാനം പാലിക്കേണ്ട െപാലീസുകാരിൽ ചിലരുടെ അറിവോടെയും ഒത്താശയോടെയും ആയിരുന്നു സംഭവം എന്നത് ഭീതിതമാണെന്നും കാന്തപുരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.