എം.എൽ.ടി ഉദ്യോഗാർഥികൾ ധർണ നടത്തി

കോഴിക്കോട്: ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പി.എസ്.സി വിജ്ഞാപനത്തിൽ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (എം.എൽ.ടി) കോഴ്സ് പഠിച്ചവരെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധമിരമ്പി. യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി ഇരുട്ടിലാക്കുന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത എം.എൽ.ടി സമരസമിതി കലക്ടറേറ്റിനു മുന്നിൽ മാർച്ചും ധർണയും നടത്തി. കെ.എം.എഫ്.എ( കേരള ആരോഗ്യ സർവകലാശാല എം.എൽ.ടി ഫാക്കൽറ്റി അസോസിയേഷൻ) പ്രസിഡൻറ് ഷബീർ ഇഖ്ബാൽ ധർണ ഉദ്ഘാടനം ചെയ്തു. ഷഹജ് ലാൽ അധ്യക്ഷത വഹിച്ചു. എ.കെ. റൗഫ് സ്വാഗതവും അഞ്ജു ആനന്ദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.