തൊഴില്‍ നൈപുണ്യ മത്സരം മൂന്നാം ദിനത്തിലേക്ക്

കോഴിക്കോട്: തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും വ്യവസായ പരിശീലന വകുപ്പും ചേര്‍ന്ന് മാളിക്കടവ് ഗവ. ഐ.ടി.ഐയില്‍ നടത്തുന്ന തൊഴില്‍ നൈപുണ്യ മേഖലതല മത്സരങ്ങള്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോക നൈപുണ്യ മത്സരത്തി​െൻറ മുന്നോടിയായാണ് സംസ്ഥാനതലത്തില്‍ 'ഇന്ത്യ സ്‌കില്‍സ് കേരള 2018'എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നത്. കൗണ്‍സിലര്‍ കെ. രതീദേവി ഉദ്ഘാടനം ചെയ്തു. വ്യവസായ പരിശീലന വകുപ്പ് ജോയൻറ് ഡയറക്ടര്‍ സുനില്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. മാളിക്കടവ് ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ കെ.വി. മുഹമ്മദ്, വൈസ് പ്രിന്‍സിപ്പല്‍ പി.ഡി. മുരളീധരന്‍, വനിത ഐ.ടി.ഐ വൈസ് പ്രിന്‍സിപ്പല്‍ ഉമ്മര്‍ പി. പുനത്തില്‍ എന്നിവര്‍ സംസാരിച്ചു. മത്സരങ്ങള്‍ ശനിയാഴ്ചവരെ തുടരും. ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, ത്രീഡി ഗെയിം ആര്‍ട്ട്, ഫ്ലൗറിസ്ട്രി, ഫാഷന്‍ ഡിസൈനിങ് ടെക്‌നോളജി, മൊബൈല്‍ റോബോട്ടിക്‌സ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഓരോ ഇനത്തിലും ഒന്നാം സ്ഥാനക്കാര്‍ക്ക് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയുമാണ് സംസ്ഥാനതല മത്സരവിജയികള്‍ക്കുള്ള സമ്മാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.