വിഷുവിന്​ റേഷൻ മുടങ്ങുമെന്ന്​ വ്യാപാരികൾ

കോഴിക്കോട്: വിഷുവിന് റേഷൻ വിതരണം മുടങ്ങുമെന്ന് വ്യാപാരികൾ. റേഷൻ സാധനങ്ങൾ കടകളിലെത്തിച്ച് കൃത്യമായ തൂക്കം വ്യാപാരികളെ ബോധ്യപ്പെടുത്തുമെന്ന കരാർ ഇതുവരെ നടപ്പായിട്ടില്ലെന്ന് റേഷൻ വ്യാപാരികളുടെ സംയുക്ത കമ്മിറ്റി അറിയിച്ചു. ഇ-പോസ് മെഷീൻ സ്ഥാപിക്കുന്ന ഘട്ടത്തിൽപോലും തൂക്ക കൃത്യത സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല. ജില്ല സപ്ലൈ ഒാഫിസറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ താലൂക്ക് സപ്ലൈ ഒാഫിസർമാരും സിറ്റി റേഷനിങ് ഒാഫിസർമാരും എൻ.എഫ്.എസ്.എ ഡിപ്പോ മാനേജർമാരും സംയുക്ത സരസമിതി നേതാക്കളായ ടി. മുഹമ്മദലി, പി. പവിത്രൻ, സൈനുദ്ദീൻ, വി. പ്രഭാകരൻ നായർ, കെ.പി. അഷ്റഫ്, പി. അരവിന്ദൻ എന്നിവരും സംബന്ധിച്ചു. എന്നാൽ, കൃത്യമായ തൂക്കം ലഭ്യമാക്കുന്നതിന് റേഷനിങ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല സപ്ലൈ ഒാഫിസർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.