വാഹനങ്ങളൊഴിഞ്ഞ സ്​റ്റേഷൻ വളപ്പിൽ പച്ചക്കറി​ വിളയുന്നു

മാവൂർ: സ്റ്റേഷൻ വളപ്പിൽ നിറഞ്ഞുകവിഞ്ഞിരുന്ന വാഹനങ്ങൾ നീക്കിയതോടെ ലഭിച്ച സ്ഥലത്ത് നട്ട പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. മാവൂർ പൊലീസ് സ്റ്റേഷൻ വളപ്പിലാണ് വിവിധയിനം പച്ചക്കറികൾ വിളഞ്ഞത്. വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങളും മണൽലോറികളും അടക്കം 150ലധികം വാഹനങ്ങൾ സ്റ്റേഷൻ വളപ്പിൽ നിറഞ്ഞിരിക്കുകയായിരുന്നു. ഇൗയടുത്താണ് പലതവണയായി ഇവയിൽ 90 ശതമാനം വാഹനങ്ങളും ലേലം ചെയ്ത് നീക്കിയത്. സ്റ്റേഷൻ വളപ്പ് ഒഴിഞ്ഞതോടെ പൊലീസുകാരുടെ നേതൃത്വത്തിൽ കൃഷിയിറക്കുകയായിരുന്നു. പിരിമുറുക്കമുള്ള േജാലിക്കിടെ വീണുകിട്ടുന്ന സമയത്താണ് നിലമൊരുക്കിയതും വിത്തിറക്കിയതും. വെള്ളരി, മത്തൻ, വെണ്ട, പയർ, ചുരങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്തത്. ജൈവവളം ഉപയോഗിച്ചുള്ള കൃഷിയിൽനിന്ന് നല്ല വിളവ് കിട്ടിയതോടെ അടുത്ത തവണ കൂടുതൽ സ്ഥലത്ത് കൃഷിചെയ്യാനുള്ള തീരുമാനത്തിലാണ്. ജോലിയെ ബാധിക്കാത്തവിധം രാവിലെയും വൈകുന്നേരവുമാണ് നനയും പരിചരണവും. സ്റ്റേഷനിലെ മുഴുവൻ പേരും സജീവമായി ഇടപെട്ടാണ് വിളവുണ്ടാക്കിയത്. പ്രിൻസിപ്പൽ എസ്.െഎ പി. മുരളീധരൻ, ക്രൈം എസ്.െഎ ഇ.കെ. ഭാസ്കരൻ, അഡീഷനൽ എസ്.െഎ ഉല്ലാസ് നാഥ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. വിഷുവിനുമുമ്പ് വിളവെടുത്ത് സേനാംഗങ്ങൾക്ക് വീതിച്ചുനൽകാനാണ് ഉദ്ദേശിക്കുന്നത്. ബാക്കിയുള്ളത് പുറത്തു വിൽക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.