കുറുമ്പാല കോട്ടമലയിലെ മിച്ചഭൂമി സർവേ ആരംഭിച്ചു

കൽപറ്റ: സർക്കാർ മിച്ചഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലായ കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പാല കോട്ടമലയിലെ മിച്ചഭൂമി അളന്നു തിട്ടപ്പെടുത്താനുള്ള സർവേ ആരംഭിച്ചു. സ്വകാര്യ വ്യക്തികളും റിസോർട്ട് മാഫിയകളും മിച്ചഭൂമി കൈയേറി എന്ന വാർത്തയെ തുടർന്നാണ് പ്രാരംഭ ഘട്ട നടപടികൾ ആരംഭിച്ചത്. രണ്ട് ടീമുകളായി തിരിഞ്ഞാണ് ഭൂമി അളക്കുന്നത്. ആദ്യം മൊത്തമായും പിന്നീട് കൈയേറ്റ ഭൂമിയും റവന്യൂ സ്ഥലവും കൃത്യമായി അളന്നു തിട്ടപ്പെടുത്തണമെന്നാണ് നിർദേശം. 20 ദിവസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന സർക്കാറി​െൻറ ഉത്തരവനുസരിച്ചാണ് സർേവ സംഘം തിങ്കളാഴ്ച കുറുമ്പാല കോട്ടയിലെത്തിയത്. ഏകദേശം 31 ഏക്കറിലധികം സ്ഥലമാണ് സർക്കാറി​െൻറ മിച്ചഭൂമിയായി കണക്കാക്കുന്നത്. ഇതിൽ എത്രമാത്രം കൈയേറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ, കോട്ടത്തറ, പനമരം, അഞ്ചു കുന്ന് വില്ലേജുകളിലായി വിഭജിച്ചു കിടക്കുന്ന മലയുടെ വിവിധ ഭാഗങ്ങൾ 20 ദിവസത്തിനുള്ളിൽ അളന്ന് തിട്ടപ്പെടുത്താൻ കഴിയുമോ എന്ന കാര്യവും സംശയമാണ്. ജില്ല സർവേ സൂപ്രണ്ട് എസ്. സുനിൽ, ജില്ല ഹെഡ് സർവേയർ ആർ. ഷിജു എന്നിവരുൾപ്പെട്ട സംഘം തിങ്കളാഴ്ച രാവിലെ കുറുമ്പാല കോട്ടമലയിൽ എത്തിയിരുന്നു. കോട്ടത്തറ വില്ലേജ് ഓഫിസർ ജോയ് തോമസ്, താലൂക്ക് സർവേയർ പി.കെ. അനിൽകുമാർ, ആർ. രജീഷ്, സി.കെ. ജിദേഷ്, പത്മനാഭൻ, എ.എം. മുരളീധരൻ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.