പി.കെ. മനോജ് മാസ്​റ്റർക്ക് സ്വീകരണം നൽകി

നരിക്കുനി: സദ്ഭാവന പുരസ്കാരത്തിന് അർഹനായ പി.കെ. മനോജ് മാസ്റ്റർക്ക് നരിക്കുനി പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം സംഘടിപ്പിച്ചു. മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി.കെ. രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി. മോഹനൻ അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അബ്്ദുൽ ജബ്ബാർ ഉപഹാര സമർപ്പണം നടത്തി. വി. ഷക്കീല, പി.ഐ. വാസുദേവൻ നമ്പൂതിരി, വി. ഇല്യാസ്, പി. ശശീന്ദ്രൻ, പി.സി. മുഹമ്മദ്, ഐ.പി. രാജേഷ്, ബിജു കണ്ണന്തറ, മമ്മു കൊയിലോത്ത്, പി.ആർ. മഹേഷ്, ടി.പി. ബാലൻ, എം.സി. ഇബ്രാഹിം, എം.പി. ഭരതൻ, സുനിൽകുമാർ കട്ടാടശ്ശേരി എന്നിവർ സംസാരിച്ചു. പി. ഷഫീഖ് സ്വാഗതവും സിജി കൊട്ടാരത്തിൽ നന്ദിയും പറഞ്ഞു. photo: p.k.manoj sweekaranam പി.കെ. മനോജ് മാസ്റ്റർക്ക് നരിക്കുനി പൗരാവലി നൽകിയ സ്വീകരണത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അബ്്ദുൽ ജബ്ബാർ ഉപഹാരം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.