15 വർഷം കാത്തിരുന്നു; പാലാഞ്ചേരി മീത്തൽ കുന്നത്ത് മീത്തൽ കുടിവെള്ള പദ്ധതി സഫലം

കുറ്റിക്കാട്ടൂർ: ഒരു പ്രദേശത്തി​െൻറ ദാഹമകറ്റാൻ അധികൃതർ എടുത്ത കാലദൈർഘ്യം 15 വർഷം. 2002ൽ തുടങ്ങിയ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര പാലാഞ്ചേരി മീത്തൽ കുന്നത്ത് മീത്തൽ കുടിവെള്ള പദ്ധതിക്കാണ് മോചനം ലഭിച്ചത്. ഗുണഭോക്തൃവിഹിതവും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുകളും തികഞ്ഞില്ല. അങ്ങനെയിരിക്കെ ജില്ല പഞ്ചായത്ത് ഇടപെട്ട് പതിനൊന്നര ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിലൂടെ 2,64,000 രൂപയും ലഭിച്ചു. കുന്നിൻമുകളിലുള്ള വാട്ടർ ടാങ്കും താഴെ ഭാഗത്തുള്ള കിണറും അങ്ങനെ യാഥാർഥ്യമായി. കുടിവെള്ള പദ്ധതി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം രജനി തടത്തിൽ, ദിനേശ് പെരുമണ്ണ, മിനി ശ്രീകുമാർ, സുബിത തോട്ടാഞ്ചേരി, രാധാകൃഷ്ണൻ പേങ്കാട്ടിൽ, സി.ടി. സുകുമാരൻ, പ്രബിതകുമാരി, മനോഹരൻ, ബിജ കല്ലട, സജീഷ് കുമാർ, എ.എം.എസ്. അലവി, കൃഷ്ണദാസൻ എന്നിവർ സംസാരിച്ചു. പി. ബിജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. WITH WATER CLUG photo: kudivellam33.jpg കുടിവെള്ള പദ്ധതി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.