കേരള വള്ളുവൻ സമുദായ സംഘം ജില്ല കമ്മിറ്റി യോഗം

കോഴിക്കോട്: ദലിതരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമങ്ങൾ കോടതികൾ ഇടപെട്ട് ദുർബലപ്പെടുത്തുന്നത് ദലിത് സമൂഹത്തിന് നേരെയുള്ള അതിക്രമത്തിനും പീഡനത്തിനും ആക്കം കൂട്ടുമെന്ന് അഭിപ്രായപ്പെട്ടു. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുെണ്ടന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യാമെന്ന് ഉത്തരവിട്ട കോടതിതന്നെ സമഗ്രമായ അന്വേഷണത്തിന് ശേഷമേ കേസെടുക്കാവൂ എന്ന് വിധി പറയുന്നതിൽ ദുരൂഹതയുണ്ട്. ഇത് കോടതിയുടെ വിശ്വാസ്യതക്ക് മങ്ങലേൽപിക്കുന്നതാണെന്നും യോഗം വിലയിരുത്തി. ഇത്തരം കോടതി വിധികൾ ദുർബലപ്പെടുത്തണമെന്നും അല്ലാത്തപക്ഷം സമാന ചിന്താഗതിയുള്ള ദലിത് സംഘടനകളുമായി ചേർന്ന് ശക്തമായ സമരപരിപാടികൾ നടത്തുമെന്നും അധ്യക്ഷത വഹിച്ച സംഘം പ്രസിഡൻറ് സി.സി. കുമാരൻ പടനിലം പറഞ്ഞു. സുകു കുന്ദമംഗലം, ഷൺമുഖൻ കല്ലുരുട്ടി, ബാബു മുത്തേരി, മണിരാജ് പൂനൂര് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.