ബിസിനസ്​ മീറ്റ്​ ഏഴിന്​

കോഴിക്കോട്: ബിസിനസ് കേരള സംഘടിപ്പിക്കുന്ന 'ബിസിനസ് മീറ്റ് 2018' ഏപ്രിൽ ഏഴിന് രാവിലെ 11ന് കോഴിക്കോട് പാരമൗണ്ട് ടവറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാലക്കാെട്ട ബ്രാൻഡ്സ് സൊലൂഷൻസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മീറ്റിൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 സംരംഭകർ പെങ്കടുക്കും. ബിസിനസ് സംബന്ധമായ സംശയനിവാരണത്തിനും ഉൽപന്നങ്ങൾ പരിചയപ്പെടുത്താനുമുള്ള അവസരമുണ്ടാകും. വാർത്തസമ്മേളനത്തിൽ ചെയർമാൻ ഇ.പി. നൗഷാദ്, കൺവീനർ അബ്ദുറസാഖ്, പി. മുഹമ്മദ് റസീം എന്നിവർ പെങ്കടുത്തു. ക്വിസ് മത്സരം കോഴിക്കോട്: മാൾട്ടഡ് മിൽക് ഫുഡ് പ്രൊഡക്ട്സി​െൻറ മുൻനിര ഉൽപാദകരായ കോണ്ടിന​െൻറൽ മിൽക്കോസ് (ഇന്ത്യ) ക്വിസ് കേരളയുമായി സഹകരിച്ച് വിൻ വിത്ത് മാൾേട്ടാ വിറ്റാ ഒാൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായാണ് മത്സരം. ജൂൺ മുതൽ മെയ്ഡ് ഇൻ ഇന്ത്യ എന്ന പേരിൽ ഏഴു മാസം നീളുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള സംസ്ഥാന സ്കൂൾ ക്വിസ് ലീഗും സംഘടിപ്പിക്കും. വിവരങ്ങൾക്ക് 9895316264 നമ്പറിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ ജി.കെ. മേനോൻ, സുദീപ് രാധാകൃഷ്ണൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.