ബിൽഡിങ്​ ഓണേഴ്‌സ് വെൽഫെയർ അസോ. പ്രക്ഷോഭത്തിന്​

കോഴിക്കോട്: കെട്ടിട വാടക ബിൽ പാസാക്കുക, ലേബർ സെസി​െൻറ പേരിലുള്ള അന്യായ നികുതി പിരിവ് അവസാനിപ്പിക്കുക, കെട്ടിട നികുതി വർധിപ്പിക്കാനുള്ള ധനകാര്യ കമീഷൻ റിപ്പോർട്ട് തള്ളിക്കളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം തുടങ്ങുമെന്ന് കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാ‌ർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപിൽ രണ്ടാംവാരം കലക്ടറേറ്റ് ധരണ, ജില്ല വാഹന പ്രചാരണജാഥ തുടങ്ങിയവ സംഘടിപ്പിക്കും. കെട്ടിട നികുതി, റവന്യൂ നികുതി, ലേബർസെസ്, ജി.എസ്‌.ടി തുടങ്ങിയ നികുതിഭാരങ്ങളാൽ കഷ്ടപ്പെടുകയാണെന്നും കെട്ടിട ഉടമകൾക്ക് വാടകയെക്കാൾ നികുതി നൽകേണ്ട സ്ഥിതിയാണുള്ളതെന്നും അവർ ആരോപിച്ചു. ജില്ല പ്രസിഡൻറ് തയിൽ ഹംസ, ജനറൽ സെക്രട്ടറി പി.കെ. ഫൈസൽ, ചന്ദ്രൻ പി. മണാശേരി, ജനിൽ ജോൺ, മുഹമ്മദ് പുത്തൂർ മഠം, സി.ടി. കുഞ്ഞായി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മഠത്തിൽ അബ്ദുൽ അസീസിനെ ആദരിക്കുന്നു കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തകനും ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗവുമായ മഠത്തിൽ അബ്ദുൽ അസീസിനെ കോഴിക്കോട് സഹൃദവേദി ആദരിക്കുന്നു. ഏപ്രിൽ നാലിന് വൈകീട്ട് 3.30ന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന പരിപാടി മുൻ എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 35 വർഷത്തിലധികമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ അബ്ദുൽ അസീസിനെക്കുറിച്ച് റസാഖ് കല്ലേരി രചിച്ച 'ദൈവം പറഞ്ഞിട്ട്' എന്ന പുസ്തകത്തി​െൻറ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും. അപകടങ്ങളിലും അത്യാഹിതങ്ങളിലും പെട്ടവരെ പെെട്ടന്ന് ആശുപത്രിയിലെത്തിച്ചും മൃതശരീരങ്ങൾ ഇൻക്വസ്റ്റ് നടത്തുന്നതിന് പൊലീസിനെ സഹായിച്ചുമാണ് അസീസ് ശ്രദ്ധേയനായത്. പുസ്തകം പ്രകാശനം പി.കെ. ഗോപിയും ഉപഹാരസമർപ്പണം സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാറും ഡോക്യുഫിക്ഷൻ സീഡി പ്രകാശനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖും നിർവഹിക്കും. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. ബാബു നരിക്കുനി, സഹീർ ഒളവണ്ണ, റസാഖ് കല്ലേരി, മനോജ് ചെരണ്ടത്തൂർ, കെ. സുജിത്ത്, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.