പണിമുടക്കിന്​ ​െഎക്യദാർഢ്യവുമായി പ്രകടനം

കോഴിക്കോട്: വ്യവസായമേഖലയിൽ തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ നടക്കുന്ന സംസ്ഥാന പണിമുടക്കിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പത്രപ്രവർത്തകരും പത്രജീവനക്കാരും പ്രകടനം നടത്തി. കെ.യു.ഡബ്ല്യൂ.ജെയുടെയും കെ.എൻ.ഇ.എഫി​െൻറയും ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിൽ നൂറുക്കണക്കിന് പേർ പെങ്കടുത്തു. മിഠായിത്തെരുവ് എസ്.കെ പ്രതിമക്ക് സമീപം ചേർന്ന യോഗത്തിൽ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജില്ല പ്രസിഡൻറ് കെ. പ്രേംനാഥ്, കെ.എൻ.ഇ.എഫ് ജില്ല സെക്രട്ടറി വി.എ. മജീദ്, എം. അഷ്റഫ് എന്നിവർ സംസാരിച്ചു. കോഴിക്കോട്: പണിമുടക്കിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഒാൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നടത്തിയ പ്രകടനത്തിന് എൻ. വേണുഗോപാൽ, പി.െക. വിനോദ് കുമാർ, പി. രാധാകൃഷ്ണൻ, എം. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കെ.വി. സൂരി, കെ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.