വില്യാപ്പള്ളി: ഹരിത ജ്യോതി മോചനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സി.എം. കണ്ണെൻറ 'പവിത്ര മണ്ണ്', 'അന്നം ബീജ ശുദ്ധി' എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഒക്ടോബര്‍ ഒന്നിന് സി.കെ. നാണു എം.എൽ.എ വില്യാപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യും. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനന്‍ അധ്യക്ഷത വഹിക്കും. മനയത്ത് ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. പവിത്ര മണ്ണ് എന്ന പുസ്തകം പി.പി. ദാമോദരൻ, കെ.എം. ബാബുവിന് നല്‍കി പ്രകാശനം ചെയ്യും. അന്നം ബീജശുദ്ധി എന്ന പുസ്തകം കടമേരി ബാലകൃഷ്ണൻ, ബി.കെ. തിരുവോത്തിന് നല്‍കിയും പ്രകാശനം ചെയ്യും. ബോംബ് കണ്ടെത്തിയ സംഭവം: സമഗ്ര അന്വേഷണം നടത്തണം- -യൂത്ത് ലീഗ് ---------------------------------നാദാപുരം: കല്ലാച്ചി ആവോലം റോഡിൽ ചീറോത്ത് സ്കൂളിനു സമീപം ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പൊലീസ് സമഗ്ര അനേഷണം നടത്തണമെന്ന് നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ. നാസർ, പഞ്ചയത്ത് സെക്രട്ടറി വി.പി. ഫൈസൽ എന്നിവർ ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ പല പ്രദേശത്തും സംഘർഷങ്ങളും കലാപങ്ങളും ഉണ്ടായ സമയത്ത് പോലും ഒരുവിധ സംഘർഷവുമില്ലാത്ത ചീറോത്ത് മുക്ക് പ്രദേശത്തെ കരിവാരിത്തേക്കാനുള്ള തൽപരകക്ഷികളുടെ പ്രവർത്തനമാണു ഇതിെൻറ പിന്നില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.