അനധികൃതമായി നിർമിച്ച റിസോർട്ടിലേക്ക്​ സർക്കാർ ഭൂമി കൈയേറി റോഡ്​

ബാലുശ്ശേരി: കക്കയം റിസർവോയറിനടുത്ത് അനധികൃതമായി നിർമിച്ച റിസോർട്ടിലേക്കു സർക്കാർ ഭൂമി കൈയേറി റോഡ്. കൂരാച്ചുണ്ട് പഞ്ചായത്തിൽ നാലാം വാർഡിൽപ്പെട്ട കക്കയം 30ാം മൈലിനടുത്ത് റിസർവോയർ തീരത്തിനോടടുത്താണ് പഞ്ചായത്തി​െൻറ അനുമതി പോലുമില്ലാതെ റിസോർട്ട് പണിതത്. ഇവിടേക്കുള്ള റോഡാകെട്ട ഇറിഗേഷൻ വകുപ്പി​െൻറ സ്ഥലം ൈകയേറി നിർമിച്ചതാണെന്നും പരാതിയുയർന്നിട്ടുണ്ട്. ടൂറിസം വകുപ്പി​െൻറ അനുമതിയും ലഭിച്ചിട്ടില്ലാത്ത അക്വറിയസ് റിസോർട്ടിൽ ആയുർവേദ ചികിത്സയും നൽകുന്നുണ്ട്. വീടി​െൻറ പ്ലാൻ നൽകിയാണ് പഞ്ചായത്തിൽനിന്നും അനുമതി വാങ്ങിയിട്ടുള്ളതെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്. വീട്ട് നികുതിയായി 250 രൂപയും അടക്കുന്നുണ്ട്. റിസോർട്ടിൽ മാലിന്യനിർമാർജനത്തിനുള്ള സൗകര്യം ഒരുക്കാത്തതിനാൽ പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ റിസർവോയറിലേക്കാണ് തള്ളുന്നതെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിൽ സമർപ്പിച്ച പ്ലാൻ പിന്നീട് മാറ്റി റിസോർട്ടാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് റിസോർട്ട് ഉടമക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. റിസോർട്ടിലേക്കുള്ള റോഡ് ഇറിഗേഷൻ വകുപ്പി​െൻറ കീഴിലുള്ള റിസർവോയർ തീരത്ത് ഉൾപ്പെട്ടതാണ്. റോഡിൽ മണ്ണിട്ടുനികത്തി വാഹനങ്ങൾക്ക് വന്നുപോകാൻ സൗകര്യപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തി​െൻറ സ്കെച്ച് ആവശ്യപ്പെട്ട് വില്ലേജ് അധികൃതർക്കും ഇറിഗേഷൻ വകുപ്പിനും വിവരം നൽകിയിരിക്കുകയാണ്. കക്കയം ടൂറിസം കേന്ദ്രത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചതോടെ അനധികൃത ഹോട്ടലുകളും റിസോർട്ടുകളും വ്യാപകമായിരിക്കുകയാണ്. padam; balu10 കക്കയം റിസർവോയർ തീരത്ത് അനധികൃതമായി നിർമിച്ച റിസോർട്ടിലേക്ക് ഇറിഗേഷൻ വകുപ്പി​െൻറ സ്ഥലം കൈയേറി നിർമിച്ച റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.